പ്രായം ജോക്കോയ്‌ക്ക് മുന്നിൽ നാണിച്ച് തലതാഴ്‌ത്തും..! ടെന്നീസിൽ മറ്റൊരു റെക്കോർഡ് കൂടി കാൽച്ചുവട്ടിലാക്കി സെർബിയൻ താരം നെവാക് ജോക്കോവിച്ച്. ലോക ടെന്നീസിൽ പ്രായമേറിയ ഒന്നാം നമ്പറുകാരനെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. അതേസമയം ഡബിൾസിൽ ഈ നേട്ടത്തിനുടമ ഇന്ത്യയുടെ രൊഹൺ ബൊപ്പണ്ണയാണ്.
36 വയസും 322 ദിവസം പൂർത്തിയായിട്ടുണ്ട്. അടുത്ത മാസം താരത്തിന് 37 വയസാകും. ഏറ്റവു കൂതൽ ആഴ്ച ഒന്നാം റാങ്കിലിരുന്നയാളും (420 ആഴ്ച) ജോക്കോവിച്ചാണ്. റോജർ ഫെഡററെയാണ്(310) മറികടന്നത്. 24 ഗ്രാൻഡ് സ്ലാമുകളുമായി കിരീട നേട്ടത്തിലും ഈ ചുള്ളൻ മുന്നിലാണ്.
ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്താനുള്ള മുന്നാെരുക്കത്തിന്റെ ഭാഗമായി അദ്ദേഹം മോൻഡെ കാർലോ മാസ്റ്റേഴ്സ് കളിമൺ കോർട്ട് ടൂർണമെന്റിന് ഇറങ്ങുന്നുണ്ട്. മേയ് 26നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. പരിശീലകൻ ഗൊരാൻ ഇവാനിസെവികുമായി വഴിപിരിഞ്ഞ ശേഷമുള്ള താരത്തിന്റെ ആദ്യ മേജർ ടൂർണമെന്റാണ്.