കഗിസോ റബാദയെയും കൂട്ടരെയും ഞെട്ടിച്ച സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം; ആരാണ് നിതീഷ് റെഡ്ഡി?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കഗിസോ റബാദയെയും കൂട്ടരെയും ഞെട്ടിച്ച സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം; ആരാണ് നിതീഷ് റെഡ്ഡി?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 11:13 am IST
Facebook
Twitter
WhatsAppTelegram

ആഭ്യന്തര ക്രിക്കറ്റിലെ തങ്ങളുടെ കരുത്ത്, ഐപിഎല്ലിലും ഫ്രാഞ്ചൈസികൾക്കായി തെളിയിക്കുകയാണ് യുവതാരങ്ങൾ. മായങ്ക് യാദവ്, അംഗ്ക്രിഷ് രഘുവൻഷി, ശശാങ്ക് സിംഗ് മുതലായ താരങ്ങൾ ഐപിഎല്ലിൽ തങ്ങുടെ വരവ് ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഈ കൂട്ടത്തിലേക്ക് തന്റെ പേര് കൂടി എഴുതി ചേർക്കുകയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള 20-കാരൻ നിതീഷ് റെഡ്ഡി. പഞ്ചാബ് കിംഗിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രക്ഷകനായെത്തിയത് നിതീഷ് റെഡ്ഡിയായിരുന്നു.

ബാറ്റിംഗ് ഓൾറൗണ്ടറായ താരത്തെ ലേലത്തിൽ 20 ലക്ഷത്തിനാണ് സൺറൈസേഴ്‌സ് ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രയ്‌ക്ക് വേണ്ടി കളിക്കുന്ന താരം ഇതുവരെ 17 മത്സരങ്ങളിൽ പാഡണിഞ്ഞു. 22 ലിസ്റ്റ് എ മത്സരങ്ങളിലും ആന്ധ്രയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പഞ്ചാബിനെതിരായുള്ളത് നിതീഷിന്റെ രണ്ടാം ഐപിഎൽ മത്സരമായിരുന്നു. കഗീസോ റബാദ, അർഷ്ദീപ് സിംഗ്, സാം കറൻ, ഹർഷൽ പട്ടേൽ എന്നിവരടങ്ങിയ പഞ്ചാബിന്റെ കരുത്തരായ ബൗളിംഗ് നിര, താരത്തിന്റെ ബാറ്റിംഗിന് മുന്നിൽ പതറുന്ന കാഴ്ചയായിരുന്നു സ്‌റ്റേഡിയത്തിൽ കണ്ടത്. 37 പന്തിൽ നിന്ന് 64 റൺസെടുത്ത താരം, ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതും നിതീഷ് റെഡ്ഡിയായിരുന്നു. ഒരു വിക്കറ്റും വീഴ്‌ത്തിയ നീതിഷ് തന്നെയായിരുന്നു കളിയിലെ താരവും.

‘ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ക്രിക്കറ്റിലേക്ക് വന്ന വ്യക്തിയാണ് നിതീഷ് റെഡി. മകന്റെ കരിയറിനായി അവന്റെ അച്ഛൻ ജോലി ഉപേക്ഷിച്ചു. അവനെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതും അദ്ദേഹമാണ്. അവന്റെ കഠിനാധ്വാനം ഫലം കണ്ടു. 17 വയസുള്ളപ്പോഴാണ് ഞാൻ അവനെ കാണുന്നത്. ഒരു ക്രിക്കറ്ററായുള്ള അവന്റെ വളർച്ചയിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഭാവിയിൽ സൺറൈസേഴ്‌സിനും ഇന്ത്യയ്‌ക്കും നീതിഷ് ഒരു മുതൽക്കൂട്ടായിരിക്കും.’ ഇന്ത്യൻ താരം ഹനുമ വിഹാരി എക്‌സിൽ കുറിച്ചു.

 

 

Tags: Sunrisers HyderabadNitish Reddy
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies