ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ ഇന്നലെയാണ് പാകിസ്താൻ പ്രഖ്യാപിച്ചത്. വിരമിക്കൽ പിൻവലിച്ചവരെയടക്കം ടീമിലെടുത്തപ്പോൾ മികവ് പുലർത്തിയ ആഭ്യന്തര താരങ്ങളെ തഴഞ്ഞിരുന്നു. ബാബർ അസം നയിക്കുന്ന ടീമിൽ 17പേരാണ് ഇടംപിടിച്ചത്.
യുവതാരങ്ങളെ തഴഞ്ഞതിൽ പല കോണിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു. വിരമിക്കൽ പിൻവലിച്ച ഇമാദ് വസീമും, മുഹമ്മദ് ആമിറും യു.എ.ഇ ടീമിനായി കളിച്ചിരുന്നു ഉസാമ മിറിനെയും ടീമിൽ ഉൾപ്പെടുത്തി. 31 കടന്നവരാണ് ആമിറും ഇമാദും ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് ടീമിനെ ഒരുക്കന്നതെന്നാണ് വിശദീകരണം.
ഈ തീരുമാനത്തിൽ രോഷം പ്രകടപ്പിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ നായകനും ടീമിന്റെ ഡയറക്ടറുമായിരുന്ന മുഹമ്മദ് ഹഫീസ്. ഒറ്റ വാചകമുള്ള കുറിപ്പ് പങ്കുവച്ചാണ് ഹഫീസ് നീരസം പ്രകടമാക്കിയത്. ‘പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിന് ആദരാഞ്ജലികൾ” എന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ ഹഫീസ് എഴുതിയിരുന്നത്.
#RIP Pakistan domestic cricket
— Mohammad Hafeez (@MHafeez22) April 9, 2024
“>















