അമൃത്സർ: പഞ്ചാബിലെ അമൃത്സർ ജില്ലയുടെ അതിർത്തിയിൽ നിന്നും ഹെറോയിൻ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പാക്കറ്റിലാക്കിയ ഹെറോയിനാണ് കണ്ടെടുത്തത്. ബിഎസ്എഫിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഇന്ന് ഉച്ചയ്‌ക്ക് 12.10-ഓടെയാണ് പാക്കറ്റ് കണ്ടെടുത്തത്. മഞ്ഞ നിറത്തിലുള്ള ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് ഹെറോയിൻ കണ്ടെടുത്തത്. ഏകദേശം 510 ഗ്രാമോളം ഹെറോയിനാണ് കണ്ടെടുത്തത്. പാക്കറ്റിനൊപ്പം ഒരു ലൈറ്ററും ലഭിച്ചിട്ടുണ്ട്.അമൃത്സറിലെ ധനോ കലാൻ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.