ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ശിവം ദുബെയും മിന്നലടികളിൽ കളം നിറഞ്ഞപ്പോൾ വാങ്കഡെയിലെ ആരാധകവൃന്ദം നിശബ്ദരായി.അവസാന ഓവറിലെ കടന്നാക്രമണത്തിൽ മുംബൈയെ ഞെട്ടിച്ച് സ്കോർ 200 കടത്തിയത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറായിരുന്നു.നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന കൂറ്റൻ സ്കോറാണ് ചെന്നൈ മുംബൈക്ക് മുന്നിലുയർത്തിയത്.
പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് പടുകൂറ്റൻ സിക്സറടക്കം മഹേന്ദ്രസിംഗ് ധോണി നാലു പന്തിൽ 20 റൺസ് നേടി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ തുടക്കം വീഴ്ചയോടെയായിരുന്നു. 5 റൺസെടുത്ത അജിൻക്യ രഹാനയെ ജെറാൾഡ് കോർട്സെ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. എന്നാൽ ഇത്തവണ വൺഡൗണായി എത്തിയ ഋതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ നിയന്ത്രണം ഏറ്റെടുത്തു. മോശം പന്ത് തിരഞ്ഞെുപിടിച്ച് ശിക്ഷിച്ച ക്യാപ്റ്റൻ ചെന്നൈ സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു.
ഇതിനിടെ 16 പന്തിൽ 21 റൺസെടുത്ത രചിൻ രവീന്ദ്ര പുറത്തായി. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പതിവ് ശൈലിയിൽ ബാറ്റ് വീശിയതോടെ ചെന്നൈ സ്കോർ കുതിച്ചു. ദുബെ 66 (38) ഗെയ്ക്വാദ് 69 (38) സഖ്യം 45 പന്തിൽ 90 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. ഡാരിൽ മിച്ചൽ 14 പന്തിൽ 17 റൺസെടുത്തു. അഞ്ചു വീതം സിക്സറും ഫോറും അടക്കമാണ് ഗെയ്ക്വാദിന്റെ ഇന്നിംഗ്സ്. മുംബൈ നിരയിൽ ബുമ്രയ്‌ക്ക് മാത്രമാണ് തല്ലു കിട്ടാതിരുന്നത്. മൂന്നോവർ മാത്രമെറിഞ്ഞ ഹാർദിക് 43 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്തു.
The Man. The Myth. The legend.#CSKvsMI
pic.twitter.com/qRm4armxwE— Satan (@Scentofawoman10) April 14, 2024
“>