ചൂടല്ലേ കുറച്ച് തൈരാവാം…; തൈര് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ അറിയാതെ പോകരുതേ

Published by
Janam Web Desk

ചൂട് കാലത്ത് ശരീരത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന ആഹാരപദാർത്ഥമാണ് തൈര്. ശരീരത്തിന് തണുപ്പ് കിട്ടുന്നതിനായി മോര്, സംഭാരം, സലാഡ് എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. മെച്ചപ്പെട്ട ദഹനപ്രക്രിയക്കും തൈര് ​ഗുണം ചെയ്യുന്നു. ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാതെ കഴിക്കുന്നതാണ് കുറച്ച് കൂടി ഫലപ്രദമാകുന്നത്. മെച്ചപ്പെട്ട ആരോ​ഗ്യം പ്രദാനം ചെയ്യുന്നതിനും തൈര് സഹായിക്കുന്നു.

തൈര് കഴിക്കുന്നതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

മെച്ചപ്പെട്ട ദഹനം ‌

ദഹനപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിന് തൈര് കഴിക്കുന്നത് അത്യുത്തമമാണ്. ഇത് വയറിളക്കം, മലബന്ധം തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

പ്രതിരോധ പ്രവർത്തനം

ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ സു​ഗമമായി നടക്കുന്നതിന് തൈര് വളരെയധികം നല്ലതാണ്. അണുബാധയെയും മറ്റ് ബാക്ടീരിയകളെയും ഇല്ലാതാക്കാൻ തൈരിന്റെ ഉപയോ​ഗം സഹായിക്കുമെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ തെളിയിച്ചിട്ടുണ്ട്.

ശരീരഭാരം നിയന്ത്രിക്കുന്നു

അമിത വണ്ണത്തിൽ നിന്ന് രക്ഷനേടാൻ തൈര് വളരെ ​ഗുണം ചെയ്യുന്നു. കാരണം ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാനും വിശപ്പ് കുറയ്‌ക്കാനും തൈര് കഴിക്കുന്നത് ഉത്തമമാണ്.

അസ്ഥികളുടെ ആരോ​ഗ്യം

തൈര് കഴിക്കുന്നത് അസ്ഥികളുടെ ആരോ​ഗ്യത്തിന് പ്രയോജനകരമാണ്. കൂടാതെ പല്ലുകളുടെ ആരോ​ഗ്യത്തിനും തൈര് കഴിക്കുന്നത് നല്ലതാണ്. തൈരിൽ അടഞ്ഞിയിരിക്കുന്ന കാത്സ്യം പേശികളുടെ വളർച്ചക്കും രക്തം കട്ടപിടിക്കാതിരിക്കാനും സഹായിക്കുന്നു.

മെച്ചപ്പെട്ട ഹൃദയാരോ​ഗ്യം

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് അത്യുത്തമമാണ് തൈര്. ഇത് കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് കുറക്കുന്നു. ഹൃദയസംബന്ധ അസുഖങ്ങളുടെ സാധ്യത കുറക്കാനും സഹായകമാണ്.

ചർമ്മത്തിന്റെ ആരോ​ഗ്യം

ചർമ്മത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന് തൈര് വളരെ ​ഗുണം ചെയ്യുന്നു. മുഖക്കുരു, വീക്കം, പാടുകൾ എന്നിവ ഇല്ലാതാക്കി മുഖത്തിനും ചർമ്മത്തിനും തിളക്കമുണ്ടാകാൻ ഇവ സഹായിക്കുന്നു.

Share
Leave a Comment