ചൂട് കാലത്ത് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആഹാരപദാർത്ഥമാണ് തൈര്. ശരീരത്തിന് തണുപ്പ് കിട്ടുന്നതിനായി മോര്, സംഭാരം, സലാഡ് എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. മെച്ചപ്പെട്ട ദഹനപ്രക്രിയക്കും തൈര് ഗുണം ചെയ്യുന്നു. ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാതെ കഴിക്കുന്നതാണ് കുറച്ച് കൂടി ഫലപ്രദമാകുന്നത്. മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുന്നതിനും തൈര് സഹായിക്കുന്നു.
തൈര് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
മെച്ചപ്പെട്ട ദഹനം
ദഹനപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിന് തൈര് കഴിക്കുന്നത് അത്യുത്തമമാണ്. ഇത് വയറിളക്കം, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
പ്രതിരോധ പ്രവർത്തനം
ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് തൈര് വളരെയധികം നല്ലതാണ്. അണുബാധയെയും മറ്റ് ബാക്ടീരിയകളെയും ഇല്ലാതാക്കാൻ തൈരിന്റെ ഉപയോഗം സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ തെളിയിച്ചിട്ടുണ്ട്.
ശരീരഭാരം നിയന്ത്രിക്കുന്നു
അമിത വണ്ണത്തിൽ നിന്ന് രക്ഷനേടാൻ തൈര് വളരെ ഗുണം ചെയ്യുന്നു. കാരണം ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും തൈര് കഴിക്കുന്നത് ഉത്തമമാണ്.
അസ്ഥികളുടെ ആരോഗ്യം
തൈര് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് പ്രയോജനകരമാണ്. കൂടാതെ പല്ലുകളുടെ ആരോഗ്യത്തിനും തൈര് കഴിക്കുന്നത് നല്ലതാണ്. തൈരിൽ അടഞ്ഞിയിരിക്കുന്ന കാത്സ്യം പേശികളുടെ വളർച്ചക്കും രക്തം കട്ടപിടിക്കാതിരിക്കാനും സഹായിക്കുന്നു.
മെച്ചപ്പെട്ട ഹൃദയാരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് തൈര്. ഇത് കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് കുറക്കുന്നു. ഹൃദയസംബന്ധ അസുഖങ്ങളുടെ സാധ്യത കുറക്കാനും സഹായകമാണ്.
ചർമ്മത്തിന്റെ ആരോഗ്യം
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് തൈര് വളരെ ഗുണം ചെയ്യുന്നു. മുഖക്കുരു, വീക്കം, പാടുകൾ എന്നിവ ഇല്ലാതാക്കി മുഖത്തിനും ചർമ്മത്തിനും തിളക്കമുണ്ടാകാൻ ഇവ സഹായിക്കുന്നു.