400 സീറ്റ് നേടുമെന്ന് പറയാൻ അവരെന്താ ജ്യോതിഷികളാണോ? EVMൽ കൃത്രിമം ഇല്ലെങ്കിൽ കഷ്ടിച്ച് 180 സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ: പ്രിയങ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

400 സീറ്റ് നേടുമെന്ന് പറയാൻ അവരെന്താ ജ്യോതിഷികളാണോ? EVMൽ കൃത്രിമം ഇല്ലെങ്കിൽ കഷ്ടിച്ച് 180 സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ: പ്രിയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 07:42 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകളിൽ കൃത്രിമം നടന്നില്ലെങ്കിൽ 180 സീറ്റുകളിൽ കൂടുതൽ ബിജെപി നേടില്ലെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക. ഉത്തർപ്രദേശിലെ സഹറാൻപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

“എന്ത് കണക്കുക്കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി 400 സീറ്റുകൾ നേടുമെന്ന് പറയുന്നത്. അവരെന്താ ജ്യോതിഷികളാണോ? എന്തോ കൃത്രിമം ചെയ്തുവച്ചിരിക്കുന്നത് കൊണ്ടാണ് 400 സീറ്റുകൾ നേടുമെന്ന് അവർ ഉറപ്പിച്ചുപറയുന്നത്. ഇന്ന് നമ്മുടെ രാജ്യത്ത് യാതൊരു കൃത്രിമത്വവും കാണിക്കാതെ വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് 180ൽ കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. 180 സീറ്റിന് താഴെ മാത്രമേ അവർ നേടുകയുള്ളൂ..”

ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. ഇപ്പോൾ നടക്കുന്ന രാഷ്‌ട്രീയത്തിൽ അവർക്ക് താത്പര്യമില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ സാധാരണക്കാരന്റെ ജീവിതത്തിൽ യാതൊരു വികസനവും സംഭവിച്ചിട്ടില്ല. അവർക്ക് ജോലികൾ കിട്ടുന്നില്ല. ഇന്ന് രാമനവമിയാണ്. സാധനങ്ങൾ വാങ്ങാൻ ജനങ്ങളുടെ കയ്യിൽ പണമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ നരേന്ദ്രമോദി കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം ബിജെപി 150ൽ താഴെ സീറ്റുകൾ നേടുമെന്നാണ് രാഹുലിന്റെ പ്രവചനം. “ഇരുപത് ദിവസം മുൻപ് വരെ 180 സീറ്റുകൾ ബിജെപി നേടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ കണക്കുക്കൂട്ടലുകൾ വച്ച് അത് 150 കടക്കാൻ സാധ്യതയില്ല.” യുപിയിലുൾപ്പടെ ഇൻഡി മുന്നണിയുടെ സഖ്യം ശക്തമാണെന്നും കോൺഗ്രസ്​​ മികച്ച പ്രകടനം തെരഞ്ഞെടുപ്പിൽ കാഴ്ചവയ്‌ക്കുമെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.

Tags: BJPpriyanka gandhi
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies