വയനാട്: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുപ്പാടി സ്വദേശി ഉണ്ണികൃഷ്ണന് (49) ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.കെ.അനിൽകുമാറാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. 2021 ഓഗസ്റ്റിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാര്യ ഷിനിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു ഉണ്ണികൃഷ്ണൻ. മക്കളുമായി വീട്ടിൽനിന്നും മാറാത്തതിന്റെ വിരോധത്തിലായിരുന്നു കൊലപാതകം. വീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. ഗുരുതര പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണപ്പെട്ടു.