ബെംഗളൂരു: വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കി ഇന്ത്യയിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിനൊടുവിൽ മൂന്ന് പേരെയാണ് പിടികൂടിയത്.
ഷമീം അഹമ്മദ്, മുഹമ്മദ് അബ്ദുള്ള, നൂർ ജഹാൻ, ഹറൂൺ മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ബന്നർഘട്ട റോഡിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇവർ.
ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ പോലീസ് കണ്ടെടുത്തു. സമീപവാസികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജ രേഖകൾ തയ്യാറാക്കാൻ സഹായിച്ചതെന്നാണ് പ്രതികളുടെ മൊഴി.