കരൾ 'പണി തന്ന് തുടങ്ങിയെന്ന്' ശരീരം അറിയിക്കുന്ന ചില ലക്ഷണങ്ങൾ; ഫാറ്റി ലിവറിനെ അവ​ഗണിക്കരുത്; ഇതറിഞ്ഞ് ആരോ​ഗ്യം കാക്കൂ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കരൾ ‘പണി തന്ന് തുടങ്ങിയെന്ന്’ ശരീരം അറിയിക്കുന്ന ചില ലക്ഷണങ്ങൾ; ഫാറ്റി ലിവറിനെ അവ​ഗണിക്കരുത്; ഇതറിഞ്ഞ് ആരോ​ഗ്യം കാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

നേരത്തെ മദ്യപാനികളെ മാത്രം അലട്ടിയിരുന്ന രോ​ഗമാണ് ഫാറ്റി ലിവർ‌. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരെയാണ് ഫാറ്റി ലിവർ ബാധിക്കുന്നത്. പൊണ്ണത്തടി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് പ്രധാന കാരണങ്ങളായി പറയുന്നത്. നിശബ്ദ ശത്രുവാണ് ഫാറ്റി ലിവർ. പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നു.

പലരും മൂർച്ഛിച്ച് കഴിയുമ്പോൾ മാത്രമാണ് രോ​​ഗം തിരിച്ചറിയുന്നത്. അതിനാൽ തന്നെ പ്രതിരോധ വഴികളും കഠിനമായിരിക്കും. എന്നാൽ രോ​ഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ത‌ന്നെ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അവ തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. സൂക്ഷ്മ ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോ​ഗ്യമറിയാൻ സാധിക്കും. ചില ലക്ഷണങ്ങ‌ളെ വകവയ്‌ക്കാതിരുന്നാൽ ചിലപ്പോൾ മറ്റ് രോ​ഗങ്ങൾക്ക് കാരണമായേക്കാം. സങ്കീർണതകളിൽ നിന്ന് മോചനം നേടുന്നതിനായി ആദ്യകാല സൂചനകളെ ശ്രദ്ധിക്കാം…

ഇരുണ്ട നിറത്തിലുള്ള മൂത്രം: കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ബിലിറൂബിൻ. ഇത് അടിഞ്ഞു കൂടുന്നതാണ് മൂത്രം ഇരുണ്ടതാക്കുന്നതിന് പിന്നിൽ.

പെട്ടെന്ന് ശരീരഭാരം കുറയുക: ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് വിശപ്പ് കുറവായിരിക്കും. ഇത് ശരീരഭാരം ക്രമാതീതമായി കുറയുന്നതിന് കാരണമാകുന്നു. ക്ഷീണവും ഫാറ്റി ലിവറിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ചർമ്മത്തിലെ മാറ്റങ്ങൾ: ചൊറിച്ചിൽ, ചുവന്ന പാടുകൾ, തടിപ്പ്, രക്തക്കുഴലുകൾ തെളിഞ്ഞ് കാണുക, ചർമ്മത്തിലെ മഞ്ഞ നിറം തുടങ്ങിയവയും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം.

വയറിലെ അസ്വസ്ഥതകൾ: ‌വയർ വീർക്കുന്നത് പോലെ അനുഭവപ്പെടുക, വലത് ഭാ​ഗത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാലും ശ്രദ്ധിക്കേണ്ടതാണ്.വയറി‌ൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും സൂക്ഷിക്കണം. ബോഡി മാസ് ഇൻഡക്സ് (BMI) 30-ന് മുകളിലാണെങ്കിലാണ് കൊഴുപ്പ് അടിയുന്നത് ശ്രദ്ധക്കേണ്ടത്.

ഉയർന്ന കൊളസ്ട്രോളും ബിപിയും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ഇത്തരക്കാരിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള സാധ്യതയുമേറെയാണ്.‌‌‌

ശ്രദ്ധിക്കുക..

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. പതിവായി വ്യായമം ചെയ്യുന്നതും മികച്ച ഫലം നൽകുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്‌ക്കുന്നതിലും വ്യായാമം നിർണായക പങ്ക് വഹിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോ​ഗങ്ങളെ നിയന്ത്രിക്കാനും ശ്രദ്ധിക്കുക.

Tags: SUBFatty LiverEarly Symptoms
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies