കമ്മീഷണർ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല, നിർദേശം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തണം, ജുഡീഷ്യൽ അന്വേഷണം വേണം: സുരേഷ് ​ഗോപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്മീഷണർ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല, നിർദേശം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തണം, ജുഡീഷ്യൽ അന്വേഷണം വേണം: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 06:35 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പൂരത്തിന് തടസമുണ്ടാക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതിൽ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി. പൂരത്തിന് സംഭവിച്ചതത്രയും കമ്മീഷണറെക്കൊണ്ട് മാത്രം നടക്കില്ല. മുകളിൽ നിന്നും കൃത്യമായ നിർദേശം ഉണ്ടായിട്ടുണ്ടാകണം, എങ്കിലേ ഇത്തരത്തിൽ പ്രവർത്തിക്കാൻ കമ്മീഷണർക്ക് സാധിക്കൂവെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

“എന്തൊക്കെ സംഭവിച്ചു, മാദ്ധ്യമങ്ങൾ പുറത്തു വിട്ട ദൃശ്യങ്ങളിൽ എല്ലാമുണ്ട്. രാമന്റെ കുട തടയുന്നതുൾപ്പടെ എല്ലാവരും കണ്ടുകഴിഞ്ഞു. പൂരം ദിനത്തിൽ എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നോ എന്നത് അറിയില്ല. അദ്ദേഹത്തെ ഞാൻ പലതവണ വിളിച്ചിരുന്നു, ഫോൺ എടുത്തില്ല. വിഷയത്തിൽ ഞാനും ഇടപെടേണ്ടി വന്നു. തിരുവമ്പാടിക്കാർ മിടുക്കരാണ്. അവർ കൃത്യമായ തീരുമാനമെടുത്തു. വൈകിയെങ്കിലും വെടിക്കെട്ട് നടന്നു. പോലീസിന്റെ ഇടപെടൽ ആവശ്യമാണ്‌. എന്നാൽ നേരത്തെയും തൃശൂരിൽ പൂരം നടന്നിട്ടുണ്ട്. അന്നൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല. പൂരം നടത്തിപ്പിൽ വന്ന പ്രതിസന്ധിയിൽ ശക്തമായ ജുഡീഷ്യൽ അന്വേഷണം നടക്കുക തന്നെ വേണം. ഭം​ഗം വരുത്തിയതിന് പിന്നിൽ ആരാണെന്നത് കണ്ടെത്തണം.” സുരേഷ് ഗോപി പറഞ്ഞു.

പൂരം കലക്കിയതിന്റെ ഉത്തരവാദിത്വം കമ്മീഷണർ അങ്കിത് അശോകന്റെ ചുമലിലിട്ട് കൈ കഴുകാനാണ് ഇടതുമുന്നണി ശ്രമിച്ചത്. നിയന്ത്രണങ്ങൾ കടുപ്പിച്ച് പൂരം കുളമാക്കാൻ കമ്മീഷണർക്ക് നിർദേശം നൽകിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് പൂരപ്രേമികൾ ഒന്നാകെ ആവശ്യപ്പെടുന്നത്.

Tags: Suresh Gopithrissur pooramPooram 2024
Share
Tweet
SendShare

More News from this section

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

Latest News

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies