രണ്ടാം മത്സരത്തിലും മുംബൈയെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാന് സമഗ്രാധിപത്യം. ജയ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. സീസണിലെ ആദ്യ സെഞ്ച്വറിയുമായി കളം നിറഞ്ഞ യശസ്വി ജയ്സ്വാളും നായകൻ സഞ്ജു സാംസണും ചേർന്നാണ് രാജസ്ഥാന് അത്യുഗ്രൻ വിജയം സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്സിന് ഇടയ്‌ക്ക് മഴയെത്തിയെങ്കിലും ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തിൽ മുംബൈക്ക് ഒരുഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. തുടർച്ചയായ ഏഴാം മത്സരത്തിലാണ് രാജസ്ഥാൻ വിജയം നേടുന്നത്. ഇതോടെ പോയിൻ്റ ടേബിളിലും തലപ്പത്ത് തുടരുന്ന രാജസ്ഥാന് സ്ഥാനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചു.
ആദ്യ വിക്കറ്റിൽ ജോസ് ബട്ലറുമായി(35) ചേർന്ന് 74 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ ജയ്സ്വാൾ രണ്ടാം വിക്കറ്റിൽ നായകൻ സഞ്ജുവിനൊപ്പം 65 പന്തിൽ 109 റൺസും ചേർത്തു. 60 പന്തിൽ 104 റൺസെടുത്ത ജയ്സ്വാൾ 7 പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. 28 പന്തിൽ 38 റൺസെടുത്ത സഞ്ജു രണ്ടുവീതം സിക്സും ഫോറും നേടിയിരുന്നു. പീയുഷ് ചൗളയ്‌ക്കാണ് ആകെയുള്ള ഒരുവിക്കറ്റ് ലഭിച്ചത്. നേരത്തെ സന്ദീപ് ശർമ്മ ബോൾട്ട് സഖ്യമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിൽ തളച്ചത്.
An Appreciation Post For Yashasvi Jaiswal no fans will pass without liking this Post 💕
What an innings
Top performers this match
Yashasvi Jaiswal , nehal wedhera, tilak varma, sandeep varma #RRvMI #MIvsRR #RohitSharma
https://t.co/QXXObQSwK4… pic.twitter.com/2m5MVS1D8v— Kushal Godara (@KUSHALGODARA01) April 22, 2024
“>