ഗാന്ധിനഗർ: ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് അലിഗഢിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദില്ലറുടെ വിയോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം രേഖപ്പെടുത്തി.
ഹത്രാസ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി രജ്വീർ സിംഗ് ദില്ലറിന്റെ വിയോഗം അത്യന്തം ദുഃഖകരമാണ്. ബിജെപിക്ക് നികത്താനാകാത്ത നഷ്ടവുമാണ്. കുടുംബത്തോടൊപ്പം ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും യോഗി എക്സിൽ കുറിച്ചു. രജ്വീർ ദില്ലറിന്റെ കുടുംബത്തിന് ഈ ദുഃഖത്തിൽ നിന്നും കരകയറാൻ സാധിക്കട്ടെയെന്ന് ശ്രീരാമനോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയമാണ് രജ് വീർ ദില്ലർ നേടിക്കൊടുത്തത്. ഇക്കുറി അനൂപ് വാൽമീകിയാണ് സ്ഥാനാർത്ഥി.
हाथरस लोकसभा क्षेत्र से सांसद श्री राजवीर सिंह दिलेर जी का असामयिक निधन अत्यंत दुःखद एवं भाजपा परिवार के लिए अपूरणीय क्षति है।
मेरी संवेदनाएं शोक संतप्त परिजनों के साथ हैं।
प्रभु श्री राम से प्रार्थना है कि दिवंगत आत्मा को अपने श्री चरणों में स्थान तथा शोकाकुल परिजनों और उनके…
— Yogi Adityanath (मोदी का परिवार) (@myogiadityanath) April 24, 2024