മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

ഹരാരെ: മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് . തൊണ്ണൂറുകളിൽ സിംബാബ്‌വെ ക്രിക്കറ്റിൽ നിറസാന്നിദ്ധമായിരുന്ന ഗയ് ജെയിംസ് വിറ്റാലിനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സിംബാബ്‌വെയിലെ ഹുമാനി ഭാഗത്ത് സ്വന്തം വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ വളർത്തു നായയുമൊത്ത് ട്രെക്കിംഗിന് പോകുമ്പോഴായിരുന്നു ആക്രമണം. തലയ്‌ക്ക് സാരമായി പരിക്കേറ്റ വിറ്റാലിനെ വിമാനമാർഗ്ഗമാണ് ആശുപത്രിയിലെത്തിച്ചത്.

ചോരയിൽ കുതിർന്ന വസ്ത്രത്തിൽ വിറ്റാൽ തന്റെ വളർത്തുനായയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഭാര്യ ഹന്ന സ്റ്റോക്സ് ആണ് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തത്. വിറ്റാൽ ഭാഗ്യവാനാണെന്നും വളർത്തുനായയാണ് പുലിയുടെ ഗുരുതരമായ ആക്രമണത്തിൽ നിന്ന് വിറ്റാലിനെ രക്ഷിച്ചതെന്നും ഹന്ന സ്റ്റൂക്സ് ഫേസ്‌ബുക്കിൽ കുറിച്ചു. സംഭവത്തിൽ വിറ്റാലിനു ഒരുപാട് രക്തം നഷടപ്പെട്ടിട്ടുണ്ടെന്നും ഒരു ശസ്ത്രക്രിയ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Former Zimbabwean star all-rounder Guy Whittal survives leopard attack.

In 2021, he had a shock of his life as he spent whole night just inches away from a giant 8-foot crocodile, hiding under his bed.

Wishing legend a quick recovery 🙏.

Image & news courtesy – @crimewatchzw pic.twitter.com/f3FgUR1oOQ

— Udit (@UditKhar) April 24, 2024

51 കാരനായ വിറ്റാൽ ഇത് ആദ്യമായല്ല വന്യജീവി ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നത്. 2021 ൽ വിറ്റാൽ കിടന്നുറങ്ങിയിരുന്ന കട്ടിലിനടിയിൽ നിന്ന് 8 അടി നീളമുള്ള മുതലയെ കണ്ടെടുത്ത വിവരം ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.

1992 മുതൽ 2003 സിംബാബ്‌വെ ക്രിക്കറ്റിൽ നിറസാന്നിദ്ധ്യമായിരുന്ന വിറ്റാൽ 46 ടെസ്റ്റുകളിലായി 29.42 ബാറ്റിംഗ് ശരാശരിയിൽ ഒരു ഡബിൾ സെഞ്ച്വറി അടക്കം 2207 റൺസും, 51 വിക്കറ്റും 147 ഏകദിനങ്ങളിൽ നിന്നായി 22.54 ബാറ്റിംഗ് ശരാശരിയിൽ 2705 റൺസും 83 വിക്കറ്റും നേടിയിട്ടുണ്ട്.

Tags: cricketZimbabweGuy whittal
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies