സ്വപ്നങ്ങളെ പിന്തുടരാൻ പ്രായം ഒരു അതിരല്ല എന്ന് തെളിയിക്കുകയാണ് ഒരു അറുപതുകാരി. അർജൻ്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസാണ് 60-ാം വയസിൽ സൗന്ദര്യ മത്സരത്തിൽ യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടിയത്.ബ്യൂണസ് അയേഴ്സ് പ്രവിശ്യയുടെ വിശ്വസുന്ദരി കിരീടം ചൂടിയാണ് അവർ ചരിത്രത്തിന്റെ ഭാഗമായത്. ലാ പ്ലാറ്റയിൽ നിന്നുള്ള 60-കാരി അഭിഭാഷകയും മാദ്ധ്യമപ്രവർത്തകയുമാണ്.
സൗന്ദര്യ സങ്കൽപ്പങ്ങളുടെയും മത്സരത്തിന്റെയും പരമ്പരാഗത മാനദണ്ഡങ്ങളെയും തകർത്തു കളഞ്ഞാണ് അലസാന്ദ്രയുടെ വിജയം. ഈ സൗന്ദര്യ പട്ടം ചൂടുന്ന പ്രായമേറിയ ആദ്യ വനിതയെന്ന ഖ്യാതിയും ഇനി അലസാന്ദ്രയ്ക്ക് സ്വന്തമാണ്. അവളുടെ ആകർഷകതയും സൗന്ദര്യവും വ്യക്തിത്വവും വിധികർത്താക്കളെ മാത്രമല്ലെ ആരാധകരെയും കീഴടക്കി.
ഇവിടെക്കൊണ്ടൊന്നും താൻ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവർ ദേശീയ- അന്തർദേശീയ മത്സരത്തിന് ഒരുങ്ങുന്നുണ്ടെന്നും വ്യക്തമാക്കി. മെക്സിക്കോയിൽ 2024 ൽ നടക്കുന്ന മിസ് യുണിവേഴ്സ് മത്സരത്തിൽ മാറ്റുരയ്ക്കാനും ആ വേദിയിൽ അർജന്റീനയുടെ പതാക പറപ്പിക്കാനും കാത്തിരിക്കുന്നതായി അവർ പറഞ്ഞു.
മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ലെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മുതൽ 18 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. മുമ്പ് 18-28 ആയിരുന്നു പ്രായപരിധി.
60-year-old Alejandra Rodríguez crowned Miss Universe Buenos Aires. She is the oldest Miss Universe contestant.
Alejandra Marisa Rodriguez becomes the first woman of her age cohort to clinch such a prestigious beauty accolade.#MissUniverseBuenosAires pic.twitter.com/4hP9k72xhu
— Voice of Assam (@VoiceOfAxom) April 27, 2024
“>