നായകൻ സഞ്ജു കസറി, തലപ്പത്ത് തലയുയർത്തി രാജസ്ഥാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

നായകൻ സഞ്ജു കസറി, തലപ്പത്ത് തലയുയർത്തി രാജസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 11:37 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെയും വീഴ്‌ത്തി വിജയക്കുതിപ്പ് തുടർന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. നായകൻ സഞ്ജുവും ധ്രുവ് ജുറേലും കളംനിറഞ്ഞ മത്സരത്തിൽ ഏഴുവിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ലക്‌നൗ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിലാണ് രാജസ്ഥാൻ മറികടന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ തലപ്പത്ത് തന്നെയാണ് ടീം.

ഓപ്പണർമാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 60 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. ജോസ് ബട്‌ലറുടെ വിക്കറ്റാണ് 5.5 ഓവറിൽ രാജസ്ഥാന് ആദ്യം നഷ്ടമായത്. 34 റൺസെടുത്ത താരത്തെ യഷ് താക്കൂർ ബൗൾഡാക്കുകയായിരുന്നു. നാലു ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 24 റൺസെടുത്ത് ജയ്‌സ്വാളും, 14 റൺസെടുത്ത് റിയാൻ പരാഗും ഇന്നിംഗ്‌സിന് കൂടാരം കയറി.

നാലാം വിക്കറ്റിൽ സഞ്ജുവും- ജുറേലും ചേർന്ന് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാന്റെ വിജയത്തിന്റെ നട്ടെല്ല്. 121 റൺസാണ് ഇരുവരും ചേർന്ന് ടീമിനായി നേടിയത്. 28 പന്തിൽ നിന്ന് അർദ്ധ സെഞ്ചറി നേടിയ സഞ്ജുവിന്റെ സീസണിലെ നാലാം അർദ്ധ ശതകമാണിത്. ഏഴു ഫോറും നാലു സിക്‌സും സഹിതം 71 റൺസുമായി സഞ്ജുവും 52 റൺസുമായി ജുറേലും രാജസ്ഥാൻ നിരയിൽ പുറത്താകാതെ നിന്നു.

ലക്‌നൗവിനായി മാർകസ് സ്റ്റോയ്‌നിസ്, യഷ് താക്കൂർ ,അമിത് മിശ്ര എന്നിവർ ഒരു വിക്കറ്റ് വീതം നേടി.

 

 

Tags: sanju samsonrajastan royalsdhruv jurel
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies