ബെംഗളൂരു: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഓരോ നേട്ടങ്ങളിലും ഭാരതീയർ അഭിമാനിക്കുമ്പോൾ ഇൻഡി സഖ്യം മാത്രം പുച്ഛിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ ബെലഗാവിയിൽ സംഘടിപ്പിച്ച പൊതുറാലിയിലായിരുന്നു കോൺഗ്രസിനെതിരെ തുറന്നടിച്ചത്.
” ഓരോ വർഷം കഴിയുന്തോറും മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യ കരുത്തരായി വരികയാണ്. രാജ്യത്തിന്റെ ഓരോ നേട്ടത്തിലും ഭാരതീയർ അഭിമാനിക്കുന്നു. എന്നാൽ എതിർപ്പ് പ്രകടിപ്പിക്കുന്നത് ഇൻഡി സഖ്യമാണ്. ദേശീയ താത്പര്യം അവർ പരിഗണിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിക്കും സ്വാർത്ഥലാഭങ്ങൾക്കും വേണ്ടി ഇൻഡി സഖ്യം പ്രവർത്തിക്കുന്നു”.- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഓരോ പൗരനും നേടിയെടുത്ത നേട്ടങ്ങളിൽ ഇൻഡി സഖ്യം ലജ്ജിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസർക്കാർ വികസനം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് അതിന് തടയിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തെ വിഭജിക്കാനുള്ള ശ്രമം ഇന്നോ ഇന്നലെയോ കോൺഗ്രസ് തുടങ്ങിയതല്ല. പ്രീണന നയമാണ് ഇൻഡി സഖ്യത്തിനുള്ളതെന്നും ആർട്ടിക്കിൾ 370 പ്രാബല്യത്തിൽ വരുത്താനാണ് അവർ വീണ്ടും ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.