ഗുജറാത്തിലെ കച്ച് ജില്ലയിലെ ബെന്നി സമതലത്തിൽ 6,900 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഗർത്തം കണ്ടെത്തി നാസ. നാസയുടെ ലാന്റ്സെറ്റ് 8 ഉപഗ്രഹമാണ് ഭീമൻ ഗർത്തം കണ്ടെത്തിയത്. ഉൾക്കാ പതനത്തെ തുടർന്നാണ് ഈ ഗർത്തം രൂപപ്പെട്ടത്.
ലൂണ ഇംപാക്ട് ക്രേറ്റർ എന്നാണ് ഗർത്തത്തിന് നൽകിയിരിക്കുന്ന പേര്. ലൂണാ എന്നത് ഗർത്തത്തിന് സമീപമുള്ള ഗ്രാമമാണ്. ലാൻ്റ്സെറ്റ് 8 ഉപഗ്രഹത്തിലെ ഓപ്പറേഷണൽ ലാൻഡ് ഇമേജർ ഉപകരണമാണ് ഫെബ്രുവരി 24-ന് ഗർത്തത്തിന്റെ ചിത്രങ്ങളെടുത്തത്. ഏകദേശം 1.8 കിലോമീറ്റർ വ്യാസമുള്ള ഗർത്തത്തിന് 20 അടി താഴ്ചയുണ്ട്. ഉൾക്ക പതിച്ചപ്പോഴുണ്ടായ അതിഭീമമായ ചൂടിൽ സൃഷ്ടിക്കപ്പെട്ട അപൂർവ ധാതുക്കളും ഇവിടെയുണ്ട്.
ഉൾക്കാ പതനത്തെ തുടർന്നാണ് ഗർത്തം ഉണ്ടയാതെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഫെബ്രുവരിയിലാണ് ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്തത്. പിന്നാലെ ഗർത്തം ഉൾക്കാ പതനത്തെ തുടർന്ന് ഉണ്ടായതാണെന്ന് സ്ഥിരീകരിച്ചു.
You’ve heard of Clair de Lune, but what about crater de Luna? 🪨
The #Landsat 8 satellite captured this image of a meteorite impact site—Luna crater—located in India’s Gujarat state in the Banni Plains grassland in February 2024. https://t.co/EnV3LbCPsM pic.twitter.com/Z7xvSwZ4Xq
— NASA Earth (@NASAEarth) April 27, 2024
2022 മേയിൽ ശാസ്ത്രജ്ഞർ ഇവിടം സന്ദർശിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന മേഖലയ്ക്കടുത്താണ് ഗർത്തം സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ ഉൾക്ക പതനത്തിലൂടെ ഗർത്തം രൂപപ്പെടുന്നത് അപൂർവ്വമാണ്. ഭൂമിയിൽ ഇതുവരെ 200-ൽ താഴെ ഗർത്തങ്ങളെ ഉൾക്കാ പതനത്തിലൂടെ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുള്ളൂ. ഉൾക്കകളിൽ ഭൂരിഭാഗവും കടലിൽ പതിക്കുന്നതാണ് ഇതിന് കാരണം.