2024ലെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രമാണ് പ്രോട്ടീസ് നിരയെ നയിക്കുന്നത്. ടി20യുടെ ക്യാപ്റ്റാനായതിന് ശേഷം മാർക്രം നേതൃത്വം നൽകുന്ന ആദ്യ ലോകകപ്പാണിത്.ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നീ പ്രമുഖർ ഇടംപിടിച്ചപ്പോൾ ദേശീയ ടീമിനായി അരങ്ങേറാത്ത റയാൻ റിക്കൽടൺ(വിക്കറ്റ് കീപ്പർ), ഒട്ടണിയൽ ബാർട്സ്മാൻ(ഓൾറൗണ്ടർ) എന്നിവരും ഉൾപ്പെട്ടു.
കഗീസോ റബാദ, ആൻറിച്ച് നോർക്യ, മാർക്കോ യാൻസെൻ, ജെറാൾഡ് കോട്സീ എന്നീ പേസ് ത്രയവും തബ്രിസ് ഷംസി, കേശവ് മഹാരാജ്, ബിയോൺ ഫോർട്ടിൻ സ്പിന്നർമാരും ചേരുന്നതോടെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ബൗളിംഗിന് കരുത്ത് പകരും.
മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവയ്ക്കുന്നത്. ടീം തെരഞ്ഞെടുപ്പിൽ അത് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു. ടി20 ലോകകപ്പിനായി വിജയസാധ്യത കൂടുതലുള്ള ടീമിനെ തെരഞ്ഞെടുത്തതിൽ ആത്മവിശ്വാസവുമുണ്ടെന്ന് മുഖ്യപരിശീലകൻ റോബ് വാൾട്ടർ പറഞ്ഞു.
ടീം
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ടണിയൽ ബാർട്ട്മാൻ, ജെറാൾഡ് കോട്സീ, ക്വിന്റൺ ഡി കോക്ക്, ബിയോൺ ഫോർട്ടിൻ , റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസെൻ, ഹെന്റിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർക്യ, കഗീസോ റബാദ, റയാൻ റിക്കൽടൺ, തബ്രിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്
റിസർവ് താരങ്ങൾ
നന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി