എറണാകുളം: ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി പെരുമ്പാവൂർ പള്ളിയിൽ നടന്ന ബാൻഡ് മേളത്തിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. കോതമംഗലം സ്വദേശി ജിന്റോയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ബാൻഡ്മേളം നടക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.