ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. 15 അംഗ ടീമിന്റെ നായകൻ മിച്ചൽ മാർഷാണ്. ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, ടിം ഡേവിഡ്, ഗ്ലെൻ മാക്സ്വെൽ എന്നീ വമ്പനടിക്കാർ ഉൾപ്പെടുന്ന ടീമിൽ സ്റ്റീവ് സ്മിത്തും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരം ജെയ്ക് ഫ്രേസർ-മക്ഗുർക്കും ഇടംപിടിച്ചില്ല. പരിചയസമ്പന്നനായ സീമർ ജേസൺ ബെഹ്റൻഡോർഫ്, ഓൾറൗണ്ടർ മാറ്റ് ഷോർട്ട് എന്നിവരും തഴയപ്പെട്ടു.
ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ എന്നീ രാജ്യങ്ങൾക്ക് ഒപ്പമാണ് ഓസ്ട്രേലിയ. ജൂൺ 6 ന് ബാർബഡോസിൽ ഒമാനെതിരെയാണ് ഓസീസിന്റെ ആദ്യ മത്സരം. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയക്കാർ.
ഓസ്ട്രേലിയ ടി20 ലോകകപ്പ് ടീം
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (WK), ഗ്ലെൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (WK), ഡേവിഡ് വാർണർ, ആദം സാമ്പ.