ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറോളം സ്കൂളുകൾക്ക് നേരെ സ്ഫോടന ഭീഷണി വന്നതിന് പിന്നിൽ പാക്സിതാൻ ചാരസംഘടനയായ ഐസ്ഐ എന്ന് സംശയം. ഇവരുടെ നിർദ്ദേശത്തിൽ പാകിസ്താൻ വളർത്തുന്ന ഭീകര സംഘടനയായ ഐഎസ്ഐഎസ് ആണ് ഇ-മെയിൽ സന്ദേശമയച്ചതെന്ന് ഏറെക്കുറെ സ്ഥരീകരിച്ചിട്ടുണ്ട്. റഷ്യൻ ഡെമൈനിൽ നിന്നുള്ള ഐപി അഡ്രസാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ഇസ്ലാമിക് ഭീകര സംഘടന ഇന്ത്യക്കെതിരെ സൈബർ യുദ്ധം ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിന് ഐഎസ്ഐ സഹായം നൽകുന്നുണ്ടെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. sawariim@mail.ru എന്ന ഇ-മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഡൽഹി പാെലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്ന് രാവിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കുട്ടികളെ നേരത്തെ തന്നെ വീട്ടിലേക്ക് അയച്ചിരുന്നു.