17-കാരായ രണ്ടു വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ ചൈനീസ് സ്റ്റാൾ ഉടമയെ തെരഞ്ഞ് പൊലീസ്. പോക്സോ ചുമത്തിയ ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം. സഹപാഠിയായ വിദ്യാർത്ഥി ക്ലാസിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി പോയിരുന്നില്ല. ഇക്കാര്യം തെരക്കി സഹപാഠിയുടെ മാതാപിതാക്കൾ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. തുടർന്ന് സഹപാഠിയെ തെരഞ്ഞ് സുഹൃത്തുക്കളും ഇറങ്ങി.
ഇതിനിടെ പെൺകുട്ടി വീട്ടിലെത്തിയ വിവരം സുഹൃത്തുക്കളറിഞ്ഞു. ബമൻഡോംഗ്രി ഗ്രാമത്തിലെ സഹപാഠിയുടെ പിതാവിനെ കാണാൻ അയാൾ നടത്തുന്ന ചൈനീസ് സ്റ്റാളിൽ സുഹൃത്തുക്കളെത്തി. ഇയാളുമായുള്ള വഴക്കിനെ തുടർന്നാണ് അവൾ വീട്ടിൽ വരാതിരുന്നെന്നുള്ള കാര്യം ധരിപ്പിക്കാനായിരുന്നു എത്തിയത്.
എന്നാൽ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്റ്റാളിന്റെ പിന്നിലേക്ക് കാെണ്ടുപോയ വിദ്യാർത്ഥികളെ ഇയാൾ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയായിരുന്നു. തൊട്ടുപിന്നാലെ പെൺകുട്ടികൾ പൊലീസിനെ സമീപിച്ചു. വനിതാ ഓഫീസറോട് കാര്യങ്ങൾ വിശദീകരിച്ചു. എൻആർഐ കോസ്റ്റൽ പൊലീസ് പോക്സോ വകുപ്പ് ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.