2023 ൽ മാത്രം പ്ലേ സ്റ്റോറിൽ അനുമതി നിഷേധിച്ചത് 20 ലക്ഷത്തിലധികം ആപ്പുകൾക്ക്; തടഞ്ഞത് നിബന്ധനകൾ ലംഘിച്ചതിനാലെന്ന് ഗൂഗിൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

2023 ൽ മാത്രം പ്ലേ സ്റ്റോറിൽ അനുമതി നിഷേധിച്ചത് 20 ലക്ഷത്തിലധികം ആപ്പുകൾക്ക്; തടഞ്ഞത് നിബന്ധനകൾ ലംഘിച്ചതിനാലെന്ന് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 04:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2023 ൽ മാത്രം പ്ലേ സ്റ്റോറിൽ ഗൂഗിൾ അനുമതി നിഷേധിച്ചത് 20,28,000 ആപ്പുകൾക്ക്. 3,33,000 അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയതായി ഗൂഗിൾ പറഞ്ഞു. ഉപയോക്താക്കളുടെ ബാക്ക് ഗ്രൗണ്ട് ലൊക്കേഷൻ, സന്ദേശങ്ങളുടെ നിയന്ത്രണം തുടങ്ങി സ്വകാര്യതയുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പുകൾക്ക് അനുമതി നിഷേധിച്ചത്.

ഉപയോക്താക്കളുടെ സ്വകാര്യത വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് കിറ്റ് പ്രൊവൈഡേഴ്‌സുമായി ഗൂഗിൾ ധാരണയിലാണ്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതും അതിലേക്ക് കടന്നുകയറാനുളള ശ്രമവും ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇതിലൂടെ കഴിയും. ഉപയോക്താക്കളുടെ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും അത് പങ്കുവെയ്‌ക്കുന്നതിൽ നിന്നും ഈ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് കിറ്റുകൾ തടയുന്നുണ്ട്. നിലവിൽ 7,90,000 ആപ്പുകൾ ഇതിന്റെ പരിധിയിലാണ്. ഇത് കൂടാതെ ഗൂഗിൾ പ്ലേ പ്രൊട്ടക്ടിന്റെ സുരക്ഷാ ഫീച്ചറുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്.

പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താനായി അനുമതി തേടുമ്പോൾ തന്നെ ആപ്പിന്റെ പ്രവർത്തനരീതിയും സ്വകാര്യതയും സുരക്ഷയും ഉൾപ്പെടെ മെഷീൻ ലേണിംഗ് വഴിയും സുരക്ഷാ സോഫ്റ്റ് വെയറുകൾ വഴിയും പരിശോധനയ്‌ക്ക് വിധേയമാക്കും. പ്ലേ സ്റ്റോറിന് പുറത്തുനിന്ന് ഡൗൺലോഡ് ചെയ്ത അഞ്ച് ലക്ഷത്തിലധികം പുതിയ ആപ്പുകളെ ഈ രീതിയിൽ വിലക്കിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.

ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം നൽകുന്ന നടപടികളും കൈക്കൊണ്ടതായി ഗൂഗിൾ അറിയിച്ചു. നിലവിൽ ആപ്പിലെയും ഓൺലൈനിലെയും അക്കൗണ്ടും അനുബന്ധ വിവരങ്ങളും ഡിലീറ്റ് ചെയ്യാനുളള ഓപ്ഷൻ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്നും വ്യക്തിപരമായി കൂടുതൽ നിയന്ത്രണങ്ങൾ നൽകാൻ അവരെ ഇത് സഹായിക്കുമെന്നും ഗൂഗിൾ പറഞ്ഞു.

Tags: APPSGoogle playstore
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies