വണ്ടിയോടിക്കുന്ന സമയത്ത് പേഴ്സ് പൊതുവെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നവവരാണ് അധികം യുവാക്കളും. എന്നാൽ ഇത്തരം ശീലം നീങ്ങളെ രോഗികളാക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടർ വാഹന വകുപ്പ്. പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ പേഴ്സ് സൂക്ഷിക്കുന്നത് ഫാറ്റ് വാലറ്റ് സിൻഡ്രോമിന് കാരണമാകുമെന്നും എംവിഡി പറയുന്നു.
എന്താണ് ഫാറ്റ് വാലറ്റ് സിൻഡ്രോം
ന്യൂറോ മസ്കുലാർ രോഗാവസ്ഥയാണിത്. ഫാറ്റ് വാലറ്റ് സിന്‍ഡാം, വാലറ്റ് സയാറ്റിക്ക, പിരിഫോര്‍മിസ് സിന്‍ഡ്രം എന്നിങ്ങനെ പല പേരുകളുണ്ട് ഇതിന് . എന്നാല്‍ ഇതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ചില്ലറയൊന്നുമല്ല. നടക്കുമ്പോള്‍ അരക്കെട്ടിനെ പുറമേ ചലപ്പിക്കുന്നത് നിതംബത്തിന്റെ പിന്‍ഭാഗത്തുള്ള ഗ്ലൂട്ടസ് മാക്സിമസ് പേശികളാണ്. ബാക്ക് പോക്കറ്റില്‍ പേഴ്സ് വെച്ച് ഇരിക്കുമ്പോള്‍ ഈ ഭാഗത്തുള്ള പിരിഫോര്‍മിസ് (piriformis) പേശികള്‍ക്ക് സമ്മര്‍ദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും ഞെരുങ്ങി സമ്മര്‍ദത്തിലാകുന്നു. സയാറ്റിക്ക ഞെരുങ്ങുന്നതോടെ നിതംബ ഭാഗത്തും തുടയുടെ പിന്നിലേക്കും കാല്‍വണ്ണയിലെ പേശികളിലേക്കും വേദന പടരുന്നു.
പരിഹാരം
- പേഴ്സ് ബാക്ക് പോക്കറ്റില്‍ വെക്കരുത് എന്നതു മാത്രമാണ് ഈ വേദന അകറ്റാനുള്ള പരിഹാരം.
- വേദന കുറയാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഉപദേശം തേടണം.
- ഈ പ്രശ്നമുള്ളവര്‍ വേദന വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കഠിനമായ പ്രവൃത്തികളൊ ന്നും ചെയ്യരുത്.
- തുടര്‍ച്ചയായി ഒരേ ഇരുപ്പ് ഇരിക്കുന്നത് ഒഴിവാക്കണം.
- കഠിനമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് വാം അപ്പ്, സ്ട്രെച്ചിങ് എന്നിവ ചെയ്യുക.
- വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായ ശരീരഘടനയും ബാലന്‍സും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
- മാര്‍ദവമില്ലാത്ത പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്.
- സമ്മര്‍ദം കൂടി മുറുകിയിരിക്കുന്ന പിരിഫോര്‍മിസ് പേശിക്ക് അയവു നല്കുന്ന വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.