ഹൈന്ദവ സംഘടന നേതാക്കളെ കൊല്ലുമെന്ന് ഭീഷണി ; ഹിന്ദു ദേവതകളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു : മൗലവി സൊഹൈൽ അബൂബക്കർ അറസ്റ്റിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവ സംഘടന നേതാക്കളെ കൊല്ലുമെന്ന് ഭീഷണി ; ഹിന്ദു ദേവതകളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു : മൗലവി സൊഹൈൽ അബൂബക്കർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 07:50 am IST
FacebookTwitterWhatsAppTelegram

സൂറത്ത് : ഹൈന്ദവ സംഘടനാ നേതാക്കളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മൗലവി സൊഹൈൽ അബൂബക്കർ തിമോളിനെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . സൂറത്തിലെ കമ്രെജ് ഗ്രാമത്തിലെ താമസക്കാരനായ സൊഹൈൽ തിമോൾ വിദേശ സിം കാർഡുകൾ വഴി ഹിന്ദു നേതാക്കളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു . ഇയാൾ പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്നതായി സൂറത്ത് പോലീസിന് വിവരം ലഭിച്ചതോടെ നിരീക്ഷണത്തിലായിരുന്നു.

കർദാർ-അംബോലി ഗ്രാമത്തിലെ മുസ്ലീം കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്നതിനായി മൗലവി സൊഹൈൽ തിമോൾ സ്വകാര്യ ട്യൂഷൻ നൽകിയിരുന്നു. സനാതന ധർമ്മ ദേശീയ അധ്യക്ഷൻ ഉപദേശ് റാണ, ഹൈദരാബാദിലെ രാജ സിംഗ്, നൂപുർ ശർമ്മ തുടങ്ങി നിരവധി നേതാക്കൾക്കെതിരെ ഇയാൾ ഫോണിലൂടെ വധഭീഷണി മുഴക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൂറത്ത് നഗരത്തിൽ നിന്നാണ് പോലീസ് മൗലവിയെ പിടികൂടിയത് .

ഹിന്ദു സനാതൻ സംഘ ദേശീയ അധ്യക്ഷൻ ഉപദേശ് റാണയെ കൊലപ്പെടുത്താൻ പാകിസ്താനിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള ആളുകളുമായി ചേർന്ന് ഒരു കോടി രൂപയ്‌ക്ക് കരാർ ഉറപ്പിക്കുകയും , പാകിസ്താനിൽ നിന്ന് ആയുധങ്ങൾ വാങ്ങാനും ഇയാൾ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയതായി പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു.പൊതുതെരഞ്ഞെടുപ്പിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ടിമോൾ റാണയെ ഉടൻ കൊല്ലാൻ പദ്ധതിയിട്ടതായും ഇയാളുടെ ചാറ്റിംഗിൽ നിന്ന് വ്യക്തമായി.

മൗലവിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ചില പാകിസ്താനികളുമായി കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി . “ഇന്ത്യയിലെ ഹിന്ദു സംഘടനകൾ വികൃതമാണ്, തിരുത്തണം” തുടങ്ങിയ സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നു . പിടിക്കപ്പെടാതിരിക്കാൻ ലാവോസിൽ നിന്നുള്ള രാജ്യാന്തര സിംകാർഡ് ഉപയോഗിച്ചാണ് ഇയാൾ കോളുകൾ വിളിക്കുകയും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുകയും ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഇന്ത്യൻ ദേശീയ പതാകയിലും മൗലവി കൃത്രിമം കാട്ടിയതായി തെളിഞ്ഞിട്ടുണ്ട്. ഹിന്ദു മതവുമായി ബന്ധപ്പെട്ട ഏത് പോസ്റ്റിലും വീഡിയോയിലും മോശം കമൻ്റുകൾ ഇടുന്നത് പതിവായിരുന്നു. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും അശ്ലീലചിത്രങ്ങൾ നിർമ്മിച്ച് വാട്‌സ്ആപ്പിൽ അയക്കുന്നതും ഇയാളുടെ ശീലമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.

Tags: Arrestmoulavi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies