അടുക്കളയിലെ കറി പൗഡറുകൾ സുരക്ഷിതമോ... മായം ചേർന്നിട്ടുണ്ടെങ്കിൽ എങ്ങനെ തിരിച്ചറിയും? ഈ വഴികൾ പരീക്ഷിച്ചു നോക്കൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടുക്കളയിലെ കറി പൗഡറുകൾ സുരക്ഷിതമോ… മായം ചേർന്നിട്ടുണ്ടെങ്കിൽ എങ്ങനെ തിരിച്ചറിയും? ഈ വഴികൾ പരീക്ഷിച്ചു നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 07:13 pm IST
FacebookTwitterWhatsAppTelegram

രണ്ട് ജനപ്രിയ ഇന്ത്യൻ സുഗന്ധവ്യഞ്ജന മിശ്രിത ബ്രാൻഡുകളുടെ ഉത്പന്നങ്ങളിൽ മായം അടങ്ങിയിട്ടുണ്ടെന്ന് ആഗോള തലത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിലെ കറി പൗഡറുകളും മറ്റു സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളും നിർമ്മിക്കുന്ന എല്ലാ കമ്പനികളിലും പരിശോധനയ്‌ക്കും ടെസ്റ്റിംഗിനും ഉത്തരവിട്ടിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.

മോദിനഗറിലെ ഒരു സുഗന്ധ വ്യഞ്ജന മില്ലിൽ നടത്തിയ റെയ്‌ഡിൽ മഞ്ഞൾപൊടി, മുളകുപൊടി എന്നിവയിൽ നിറത്തിനായി ചായങ്ങൾ കലർത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. രാസവസ്തുക്കളടങ്ങിയ വ്യാവസായിക നിറങ്ങൾ വസ്ത്രങ്ങൾക്ക് ചായം പൂശാൻ ഉപയോഗിക്കുന്നവയാണ്. ഇതാണ് ആഹാര പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടിയിലും മുളകുപൊടിയിലും ചേർക്കുന്നതെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്.

മായം ചേർക്കുന്നതിനെ പറ്റിയുള്ള ആശങ്കകൾ വർധിക്കുമ്പോൾ നിങ്ങളുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിലും കറിപൗഡറുകളും ശുദ്ധമാണോ അതോ മായം അടങ്ങിയിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും? അതിനുള്ള ചില മാർഗ്ഗങ്ങൾ പരിചയപ്പെടാം

  • നിങ്ങളുടെ കൈപ്പത്തികൾക്കിടയിൽ ഒരു നുള്ള് മുളകുപൊടി വെള്ളത്തിൽ കലർത്തി തടവുക. ടെക്‌സ്‌ചർ തരികളായി തോന്നുന്നുവെങ്കിൽ, മുളക് പൊടിയിൽ ഇഷ്ടിക പൊടി കലർന്നിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.
  •  മുളക് പൊടി ചെറിയ അളവിൽ വെള്ളത്തിൽ കലർത്തി തടവുമ്പോൾ അൽപ്പം സോപ്പ് ടെക്സ്ചർ ലഭിക്കുകയാണെങ്കിൽ, അതിൽ സോപ്പ്സ്റ്റോൺ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
  •  മുളകുപൊടി പതിവിലും കൂടുതൽ നിറമുള്ളതും ഇരുണ്ടതുമായി കാണപ്പെടുകയാണെങ്കിൽ, അതിൽ ഒരു സിന്തറ്റിക് നിറം ഉണ്ടാകാൻ സാധ്യതയുണ്ട്.
  •  ഒരോ ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മുളകുപൊടിയും മഞ്ഞളും കലർത്തുക. നിങ്ങളുടെ മുളകുപൊടി മായം ചേർക്കാത്തതാണെങ്കിൽ, അത് ഗ്ലാസിന്റെ അടിയിലേക്ക് താഴുകയും, മായം ചേർത്ത മസാലപ്പൊടി പൊങ്ങിക്കിടക്കാൻ തുടങ്ങുകയും ചെയ്യും. അതുപോലെ, മഞ്ഞൾ ശുദ്ധമാണെങ്കിൽ അത് അടിയിലേക്ക് താഴും, അതേസമയം മായം കലർന്ന മഞ്ഞൾ പൊങ്ങിക്കിടക്കും, കൂടാതെ വെള്ളത്തിന് മഞ്ഞനിറമാവുകയും ചെയ്യും.
  •  ഉപ്പിൽ മായം ചേർന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അത് വെള്ളത്തിൽ ലയിപ്പിക്കുക. ഉപ്പ് തരികളായി വെള്ളത്തിൽ പൊങ്ങി കിടന്നാലോ പൂർണമായി ലയിച്ചില്ലെങ്കിലോ അതിൽ മായം അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം. ഉപ്പിൽ മായം കലർത്താൻ ചോക്കുപൊടി ഉപയോഗിക്കാറുണ്ട്.
  • ജീരകത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ, ഒരു പിടി എടുത്ത് തടവി നോക്കുക. അവ കറുത്തതായി മാറുകയാണെങ്കിൽ, ജീരകത്തിൽ മായം കലർന്നിരിക്കാൻ സാധ്യതയുണ്ട്.
  • ജീരക പൊടി പരിശോധിക്കുന്നതിന് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി നോക്കുക. മായം കലർന്നിട്ടുണ്ടെങ്കിൽ അത് വെള്ളത്തിൽ പൊങ്ങി കിടക്കുകയും അല്ലാത്ത പക്ഷം ഗ്ലാസിന്റെ അടിത്തട്ടിൽ അടിയുകയും ചെയ്യും.
  • കായം വെള്ളത്തിൽ കലർത്തി പരിശോധിക്കുമ്പോൾ അടിഭാഗത്ത് അടിയുന്നില്ലെങ്കിൽ ഇതിൽ സോപ്പ്‌സ്റ്റോൺ കലർന്നിട്ടുണ്ടെന്ന് മനസിലാക്കാം.
Tags: Spice mixesadulterationCuury powders
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies