ബിഹാർ : ബിഹാറിലെ ബെഗുസാരായിയിൽ, വയലിൽ കുഴിയ്‌ക്കുന്നതിനിടെ വർഷങ്ങൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി . ബെഗുസരായ് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ഖോദാവന്ദ്പൂർ ബ്ലോക്കിന്റെ ഭാഗമായ മേഘൗൾ പഞ്ചായത്തിലാണ് സംഭവം. ലാലു യാദവ് എന്ന ഗ്രാമീണനാണ് ആടുകളെ മേയ്‌ക്കുകയും വയലിൽ പണിയെടുക്കുകയും ചെയ്യുന്നതിനിടെ ശിവലിംഗം ലഭിച്ചത് .
വസിഷ്ഠ ശർമ്മയുടെ വയലിൽ ജോലിയ്‌ക്കായി എത്തിയതാണ് ലാലു യാദവ് . ഇതിനിടെയാണ് വിഗ്രഹം ലഭിച്ചത് . വിഗ്രഹത്തിൽ സ്പർശിച്ചവർ അത് അസാധാരണമാംവിധം ഭാരമുള്ളതായി കണ്ടെത്തി . മാത്രമല്ല ഇത് നർമദേശ്വർ വിഗ്രമാണെന്നും ഭക്തർ പറയുന്നു . ഒട്ടേറെ പേരാണ് വിവരമറിഞ്ഞ് ശിവലിംഗം കാണാൻ എത്തുന്നത് .
ഭൂവുടമയായ വസിഷ്ഠ ശർമ്മ, ഭൂമി ക്ഷേത്രം നിർമ്മിക്കാൻ വിട്ടു നൽകാമെന്ന് ഗ്രാമവാസികൾക്ക് ഉറപ്പ് നൽകി . തുടർന്ന് ഒത്തൊരുമിച്ച് സംഭാവനകൾ ശേഖരിക്കാനും സ്ഥലത്ത് ക്ഷേത്രം പണിയാനുമാണ് ഗ്രാമവാസികളുടെ തീരുമാനം.