ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടി വിട്ട ഛത്തീസ്ഗഡ് വക്താവ് രാധിക ഖേര ബിജെപിയിൽ ചേർന്നു. ഡൽഹി പാർട്ടി ആസ്ഥാനത്താണ് അംഗത്വം സ്വീകരിച്ചത്.
രാധികയ്ക്ക് പുറമേ നടൻ ശേഖർ സുമനും ബിജെപി അംഗത്വം സ്വീകരിച്ചു. ദൈവത്തിന്റെ കൽപനയാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നിന് കാരണമെന്നാണ് ഡൽഹിയിൽ അദ്ദേഹം പറഞ്ഞത്. വളരെ ഉന്മേഷവും സന്തോഷവുമുള്ള ദിവസമാണ് ഇന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാരും നരേന്ദ്ര മോദിയും നൽകുന്ന സംരക്ഷണം കോൺഗ്രസിൽ ഇല്ലെന്നും ഗാന്ധിജിയുടെ കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസെന്നുമാണ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ രാധിക പ്രതികരിച്ചത്. രാമവിരുദ്ധ, ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചെന്നും രാധിക തുറന്നടിച്ചു.
#WATCH | Former Congress National Media Coordinator, Radhika Khera joins BJP at the party headquarters in Delhi pic.twitter.com/ZnYeVvtFAA
— ANI (@ANI) May 7, 2024
രാമഭക്ത ആയതിന്റെ പേരിലും രാമക്ഷേത്രദർശനം നടത്തിയതിന്റെയും പേരിൽ പാർട്ടിയിൽ നിന്ന് രൂക്ഷ വിമർശനങ്ങളും അധിക്ഷേപങ്ങൾക്കും ഇരയായതിന് പിന്നാലെയാണ് രാധിക പാർട്ടി വിട്ടത്. പിന്നാലെ കോൺഗ്രസിനെയും രാഹുലിനെയും വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.