ന്യൂഡൽഹി: കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും. ഒരു ദിവസം വാരണാസിയിൽ തങ്ങുകയും ചെയ്തു. ലക്നൗ സൂപ്പർ ജയൻ്റ്സെതിരെയുള്ള വിജയത്തിന് പിന്നാലെ കൊൽക്കത്തയ്‌ക്ക് പറക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇവർ വാരണാസിയിൽ ഇറങ്ങിയത്.
മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഇത്. പിന്നീട് ഈ വ്യതിചലനം ആത്മീയ യാത്രയിലേക്ക് വഴിമാറുകയായിരുന്നു. കെ.കെ.ആർ താരം വരുൺ ചക്രവർത്തിയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കിട്ടത്. എല്ലാദിവസവും ആസ്വദിക്കുക, അതൊരു അനുഗ്രഹമാണ്. അത്ഭുതം സംഭവിക്കും എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരങ്ങൾ ഗംഗാ നദിയിലൂടെ യാത്രയും ആസ്വദിച്ചു.
ലക്നൗവിനെതിരെ 98 റൺസ് വിജയം സ്വന്തമാക്കിയ കൊൽക്കത്ത ഐപിഎൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ചാർട്ടേർഡ് വിമാനമാണ് ഗുവഹത്തിയിലേക്ക് വഴി തിരിച്ചുവിട്ട ശേഷം വാരണാസിയിൽ ഇറക്കിയത്. ഈഡൻ ഗാർഡൻസിൽ മേയ് 11ന് മുംബൈക്കെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.
KKR players paid a visit to the Shri Kashi Vishwanath temple in Varanasi🙏❤️
📸: Vaibhav Arora/KS Bharat#IPL2024 #KKR #IPL2024 #CricketTwitter pic.twitter.com/2lwtROm64g
— Sportskeeda (@Sportskeeda) May 7, 2024
“>















