ആലപ്പുഴ: കിണറ്റിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്കന് ദാരുണാന്ത്യം. താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. 55 വയസായിരുന്നു. പ്രദേശവാസിയായ അനീഷിന്റെ വീട്ടിൽ മോട്ടോർ ശരിയാക്കാൻ വന്ന സുഭാഷ് എന്ന യുവാവിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിനിടെയാണ് ബാബു ശ്വാസംമുട്ടി മരിച്ചത്.
അനീഷിന്റെ വീട്ടിലെ മോട്ടോർ നന്നാക്കാനായി സുഭാഷ് കിണറ്റിലിറങ്ങുകയായിരുന്നു. ഇതിനിടെയിൽ സുഭാഷിന് ശ്വാസംമുട്ടി.
തുടർന്ന് ചെത്തുത്തൊഴിലാളിയായ ബാബു കിണറ്റിലേക്കിറങ്ങി സുഭാഷിനെ പുറത്തെത്തിച്ചെങ്കിലും ബാബുവിനും ശ്വസതടസം നേരിട്ട് കിണറിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ബാബുവിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.