ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ആലപ്പുഴ പൊടിയാടി സ്വദേശികളായ സോമന്, മോഹനന് എന്നിവരാണ് മരിച്ചത്. എടത്വ-തകഴി പാലത്തിന് സമീപത്താണ് അപകടം നടന്നത്. ഇരുവരും ആശുപത്രയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തകഴിയിലെ തടിമില്ല് ജീവനക്കാരാണ് ഇരുവരും.
കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേർത്തല ഡിപ്പോയിലെ ബസാണ് സ്കൂട്ടർ യാത്രികരെ ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ നൂറ് മീറ്ററോളം ദൂരെ മാറിയാണ് സ്കൂട്ടർ തെറിച്ചു വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.