36 മണിക്കൂർ പ്രതിരോധം; 2,000 കിലോമീറ്റർ സഞ്ചാരം; പാക് അതിർത്തിയിൽ പറന്ന് പ്രതിരോധം തീർക്കാൻ ദൃഷ്ടി-10; കരസേനയുടെ കരുത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

36 മണിക്കൂർ പ്രതിരോധം; 2,000 കിലോമീറ്റർ സഞ്ചാരം; പാക് അതിർത്തിയിൽ പറന്ന് പ്രതിരോധം തീർക്കാൻ ദൃഷ്ടി-10; കരസേനയുടെ കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 07:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനാകും ദൃഷ്ടി -10 എന്നറിയപ്പെടുന്ന ‍ഡ്രോൺ വിവിധ സേനകൾക്ക് ലഭ്യമാക്കുക.

അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ദൃഷ്ടി-10 ഡ്രോൺ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ്  ഇന്ത്യൻ സൈന്യത്തിന് ലഭിക്കുക. ഇതിൽ ആ​ദ്യത്തേത് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സേനയ്‌ക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിൻഡ‍ താവളത്തിലാകും ഇത് വിന്യസിക്കുക. പാക് അതിർത്തിയിൽ പറന്ന് പ്രതിരോധം തീർക്കാൻ സേനയ്‌ക്ക് മുതൽക്കൂട്ടാകും ദൃഷ്ടി-10.

ഈ വർഷം ജനുവരിയിൽ നാവികസേനയ്‌ക്ക് ആദ്യത്തെ ഹെർമിസ്-900 കൈമാറിയിരുന്നു. രണ്ടാമത്തെ ഡ്രോണും ഉടൻ ലഭിക്കുമെന്നാണ് വിവരം. മൂന്നാമത്തേത് നാവികസേനയ്‌ക്കും നാലമത്തേത് കരസേനയ്‌ക്കും ലഭിക്കും.

വിതരണം ചെയ്യുന്ന സംവിധാനങ്ങൾ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും പ്രതിരോധത്തിൽ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ക്ക് കീഴിലായിരിക്കണമെന്നും നിർബന്ധമാക്കുന്ന അടിയന്തര വ്യവസ്ഥകൾക്ക് കീഴിലാണ് ഡ്രോണുകൾക്ക് ഇന്ത്യൻ സൈന്യം ഓർഡർ നൽകിയത്. ഇത്തരത്തിൽ നിർമിച്ച ഹെറോൺ മാർക്ക് 1, മാർക്ക് 2 ഡ്രോണുകൾ ഇന്ത്യൻ സൈന്യം ഇതിനോടകം ഉപയോ​ഗിക്കുന്നുണ്ട്.

ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൽബിറ്റ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് അ​ദാനി ഡിഫൻസ് പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നത്. 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമ​ഗ്രികളുമാണ് നിർമാണത്തിനായി ഉപയോ​ഗിക്കുന്നത്.

30,000 അടി ഉയരത്തിൽ 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ദൃഷ്ടി-10-ന് സാധിക്കും. തുടർച്ചയായി 36 മണിക്കൂർ പ്രതിരോധം തീർക്കും. ഇൻ്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷൻസ് റിലേ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ആളില്ലാ വിമാനം സജ്ജമാക്കിയിരിക്കുന്നത്.

Tags: Drishti-10 DronesHermes-900
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies