താനെ: മലയാളി കുടുംബ സംഗമം ഇന്ന് കല്യാണിൽ നടക്കും. കല്യാൺ ഈസ്‌റ്റിൽ മലംഗഡ് റോഡിലെ കാശിഷ് ഇൻ്റർനാഷണൽ ഹോട്ടലിൽ വൈകിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡോ. ശ്രീകാന്ത് ഷിൻഡെയാണ് മുഖ്യാഥിതിയായി പങ്കെടുക്കുന്നത്. കൂട്ടായ്‌മയുടെ സവിശേഷത ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കുടുംബ സംഗമം ഒരുക്കുവാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ തെരഞ്ഞെടുപ്പിൽ, ഒരു സംഘടിത ശക്തിയായി കല്യാൺ ഈസ്റ്റിലെ എല്ലാ മലയാളി സമൂഹത്തെയും എങ്ങനെ രൂപപ്പെടുത്താമെന്നും, അത്തരത്തിലുള്ള കൂട്ടായ്മയിലൂടെ നമ്മുടെ പൊതുവായ ആവശ്യങ്ങൾ മുൻഗണനാ ക്രമത്തിൽ ജനപ്രതിനിധികളിൽ നിന്നും എങ്ങനെ നേടിയെടുക്കാമെന്നുമുള്ള ചർച്ചകളുടെ ഭാഗമാണ് ഇതെന്നും ഭാരവാഹികൾ അറിയിച്ചു.
ഡോ. ശ്രീകാന്ത് ഷിൻഡെ എംപിയും മറ്റു നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിൽ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വാഗതമാണെന്നും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. സുനിൽ നായർ 9819123769















