ഐപിഎൽ മത്സരത്തിൽ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിൽ പ്രവേശിച്ച് എം.എസ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് ആരാധകൻ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ചെന്നൈ ഇന്നിംഗ്‌സിന്റെ അവസാന ഓവറിനിടെയാണ് ആരാധകൻ ക്രീസിലേക്ക് അതിക്രമിച്ച് കടന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Does Anyone Noticed MS Dhoni Protecting his fans from Guard. How can Someone hate him ❤️ pic.twitter.com/iacLy16RKi
— DIPTI MSDIAN (@Diptiranjan_7) May 11, 2024
“>
ധോണിയുടെ എൽബിഡബ്ല്യൂ അപ്പീൽ നിരസിച്ചതോടെ ഗുജറാത്ത് റിവ്യൂ ആവശ്യപ്പെട്ടു. റിവ്യൂ നഷ്ടപ്പെട്ടതോടെ ബാറ്റിംഗിനായി താരം ക്രീസിലേക്ക് നടക്കുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലെത്തിയത്. താരത്തിന്റെ അടുത്തെത്തി കാലിൽ തൊട്ടശേഷം ആരാധകൻ അനുഗ്രഹം വാങ്ങുന്നുണ്ട്. ആരാധകനോട് ധോണി സംസാരിക്കുന്നതും സുരക്ഷാ ജീവനക്കാരെത്തി മാറ്റുന്നതും വീഡിയോയിൽ കാണാം.