ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനെന്ന നിലയിൽ പ്രശസ്തനായ ഐഷോ സ്പീഡിന് പറ്റിയ അമളിയാണ് സോഷ്യൽ മീഡിയിയൽ വൈറലായത്. കൊറിയയിലെ അവധിയാഘോഷത്തിനിടെയാണ് വഴിയേ പോയ ഏണി സ്പീഡ് തോളിലെടുത്തത്. ദക്ഷിണ കൊറിയ സന്ദർശന സമയത്ത് യുട്യൂബർക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പണി ചോദിച്ചു വാങ്ങിക്കുന്ന സ്പീഡിനെ വീഡിയോയിൽ കാണാം.
നൈറ്റ് ലൈഫ് ആസ്വദിക്കുന്നതിനിടെ താരം വളർത്തുമൃഗവുമായി പോകുന്ന യുവതിയുടെ അടുത്തെത്തി. സ്പീഡിനെ കണ്ട് കുരച്ച നായുടെ അടുത്തേക്ക് ഇയാൾ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ ദൂരെ നിന്ന് കുരച്ചു. പിന്നാലെ സ്പീഡ് നായ്‌ക്ക് അടുത്തെത്തിയും കുരച്ചു. ഇതോടെ നായ സ്പീഡിന്റെ മൂക്കിൽ കടിക്കുകയായിരുന്നു. കടിച്ചതിന്റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെങ്കിലും പിന്നാലെ മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയതോടെയാണ് ഇൻഫ്‌ളുവൻസർക്ക് അബന്ധം മനസിലായത്. ഇത് കണ്ട് പേടിച്ച് അലറിയ സ്പീഡ് വീണ്ടും നായുടെ അടുത്തേക്ക് എത്തുന്നതും ഉടമകൾക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വൈറലാണ്.
Speed’s face got bitten by a dog in South Korea 😭 pic.twitter.com/P2jAAsPPvu
— Speedy Updates (@SpeedUpdates1) May 14, 2024
“>
യുട്യൂബിൽ ഏറെ ഫോളോവേഴ്‌സുള്ള ഇൻഫ്‌ളുവൻസറാണ് സ്പീഡ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ വിരാട് കോലിക്ക് പിന്തുണയുമായി സ്പീഡ് ഇന്ത്യയിലെത്തുകയും മത്സരങ്ങൾ കാണുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായ സ്പീഡ് ഖത്തർ ലോകകപ്പിലും റൊണോയെ പിന്തുണക്കാനായി എത്തി.