തുടർ തോൽവികൾ; പഞ്ചാബിനോടും അടിയറവ് പറഞ്ഞ് രാജസ്ഥാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തുടർ തോൽവികൾ; പഞ്ചാബിനോടും അടിയറവ് പറഞ്ഞ് രാജസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 11:40 pm IST
FacebookTwitterWhatsAppTelegram

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഗുവാഹത്തിയിൽ തോൽവി. കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന പഞ്ചാബ് കിംഗ്‌സിന് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും വിജയമധുരം. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. 7 പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബിന്റെ ജയം. സാം കറൻ (63*), ജിതേഷ് ശർമ്മ (22), റൈലി റൂസോ (22) എന്നിവരാണ് പഞ്ചാബിന്റെ നട്ടെല്ലായത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. ഈ സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്.

ഓപ്പണർമാരായ പ്രഭ്സിമ്രാനും ബെയര്‍‌സ്റ്റോയും ചേർന്ന് പഞ്ചാബിന് നൽകിയത് ശുഭകരമല്ലാത്ത തുടക്കമായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ആറു റൺസുമായി പ്രഭ്സിമ്രാനെ നഷ്ടമായി. ട്രെന്റ് ബോൾട്ട് താരത്തെ രാഹുൽ ചഹറിന്റെ കൈയിലെത്തിക്കുകയായിരുന്നു. വൺഡൗണായെത്തിയ റൈലി റൂസോയും ബെയര്‍‌സ്റ്റോയും ചേർന്നാണ് സ്‌കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 30 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. എന്നാൽ 22 റൺസുമായി റൂസോ നാലാം ഓവറിൽ പുറത്തായി.

പിന്നാലെ എത്തിയ ശശാങ്ക് സിംഗും ഡക്കായി മടങ്ങി. പവർ പ്ലേ അവസാനിച്ചപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. ബെയര്‍‌സ്റ്റോയെ കൂട്ടുപിടിച്ച് സാം കറൻ തകർത്തടിക്കാൻ ശ്രമിച്ചു. എന്നാൽ ബെയര്‍‌സ്റ്റോയും(14) മടങ്ങി. യുസ്വേന്ദ്ര ചഹലിനായിരുന്നു വിക്കറ്റ്. ജിതേഷ് ശർമ്മയാണ്(22) പുറത്തായ മറ്റൊരു താരം. 17 റൺസുമായി അശുതോഷ് ശർമ്മയും നായകൻ സാം കറനും ചേർന്ന് നടത്തിയ ആക്രമണമാണ് പഞ്ചാബിന് ആശ്വാസ ജയം സമ്മാനിച്ചത്.

രാജസ്ഥാനായി ആവേശ് ഖാൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്‌ത്തി.

 

Tags: sanju samsonpunjab kings XIrajastan royals
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies