ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. നേര് സിനിമയുടെ തിരക്കഥാകൃത്തായ ശാന്തി മായാദേവിയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
ഇ ഫോർ എന്റർടെയ്ൻമെൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുത്തൻ ചിത്രത്തിന്റെ പ്രഖ്യാപനം ജീത്തു തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ജീത്തു-ശാന്തി മായാദേവി കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ നേര് പുറത്തിറങ്ങിയത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് ആരാധകർ വിളിച്ച സിനിമ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.