പാക് അധിനിവേശ ജമ്മു കശ്മീരിലെ സംഘർഷം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ പാകിസ്താൻ സർക്കാരെന്ന് ആരോപണം; പ്രതിഷേധം പടരുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അധിനിവേശ ജമ്മു കശ്മീരിലെ സംഘർഷം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ പാകിസ്താൻ സർക്കാരെന്ന് ആരോപണം; പ്രതിഷേധം പടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 07:44 am IST
Facebook
Twitter
WhatsAppTelegram

ഇസ്ളാമാബാദ് : പാക് അധിനിവേശ ജമ്മു കശ്മീരിലെ അറിയപ്പെടുന്ന കവിയും മാദ്ധ്യമ പ്രവർത്തകനുമായ അഹമ്മദ് ഫർഹാദിനെ പാകിസ്താൻ ഏജൻസികൾ തട്ടിക്കൊണ്ടുപോയി. പി ഒ കെയിൽ പാകിസ്താൻ സർക്കാർ നടത്തിവരുന്ന ഭീകരമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടിയത് അഹമ്മദ് ഫർഹാദ് ആയിരുന്നു. പാകിസ്താൻ അധിനിവേശ ജമ്മു കശ്മീരിലെ (PoJK) ബാഗ് ഏരിയയിൽ നിന്നുള്ള ഫർഹാദ് , ഈ മേഖലയിലെ അശാന്തിയെക്കുറിച്ചുള്ള നിരന്തരമായ റിപ്പോർട്ടിംഗിലൂടെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ കണ്ണിലെ കരടാവുകയായിരുന്നു.
ഇയാളുടെ ഇസ്ലാമാബാദിലെ വസതിയിൽ നിന്നും ബുധനാഴ്ചയാണ് സുരക്ഷാ സേന എന്ന് കരുതുന്ന സംഘം തട്ടിക്കൊണ്ടുപോയത്. അവരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം സിസിടിവി വിച്ഛേദിക്കുകയും അഹമ്മദ് ഫർഹാദിനെ ബലമായി പുറത്തേക്ക് വലിച്ചിഴയ്‌ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു.

അദ്ദേഹത്തിന്റെ മോചനത്തിനായി ഇസ്ലാമാബാദിൽ നടന്ന ഒരു പ്രതിഷേധ റാലിയിൽ ഫർഹാദിന്റെ മാധ്യമപ്രവർത്തകയായ ഭാര്യ എല്ലാ കശ്മീരികളോടും ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയോടും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കുന്നതിനായി ശബ്ദം ഉയർത്തണമെന്ന് അഭ്യർത്ഥിച്ചു.

യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടിയും (യുകെപിഎൻപി) അഹമ്മദ് ഫർഹാദ് ഷായെ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക രേഖപ്പെടുത്തുകയും അദ്ദേഹത്തെ മോചിപ്പിക്കാൻ അടിയന്തര അപ്പീൽ നൽകുകയും ചെയ്തു. യുകെപിഎൻപി ചെയർമാൻ സർദാർ ഷൗക്കത്ത് അലി കശ്മീരിയും പാർട്ടിയുടെ മറ്റ് മുതിർന്ന നേതാക്കളും പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

അഹമ്മദ് ഫർഹാദ് കശ്മീരിന്റെ ശബ്ദമാണെന്നും ഉടൻ മോചിപ്പിക്കണമെന്നും പഷ്തൂൺ തഹാഫുസ് മൂവ്‌മെൻ്റ് (പിടിഎം) നേതാവ് മൻസൂർ പഷ്തീൻ ആവശ്യപ്പെട്ടു.

പ്രമുഖ ബലൂച് മിസ്സിംഗ് പേഴ്‌സൺസ് ആക്ടിവിസ്റ്റും ബിവൈസി നേതാവുമായ ഡോ. മഹ്‌റംഗ് ബലോച്ച് തട്ടിക്കൊണ്ടുപോകലിനെ അപലപിച്ച്‌ പ്രസ്‍താവന ഇറക്കിയിട്ടുണ്ട്. “നുണകൾ തുറന്നുകാട്ടാൻ ധൈര്യപ്പെടുന്ന യഥാർത്ഥ ശബ്ദങ്ങൾ ഭരണകൂടത്തിന്റെ പ്രാകൃതത്വത്തിനെതിരെ സംസാരിക്കുന്നത് തുടരും, അക്രമത്തിന് ഈ പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ കഴിയില്ല, “ഡോ. മഹ്‌റംഗ് ബലോച്ച് പറഞ്ഞു.

Tags: POJKAhmad Farhad
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies