ചായപ്പൊടി പായ്ക്കറ്റിനൊപ്പം ലക്കി ഡ്രോ ടിക്കറ്റ് വിൽക്കുന്നു; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചായപ്പൊടി പായ്‌ക്കറ്റിനൊപ്പം ലക്കി ഡ്രോ ടിക്കറ്റ് വിൽക്കുന്നു; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 01:12 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: ചായപ്പൊടി പായ്‌ക്കറ്റിനൊപ്പം ലക്കി ഡ്രോ ടിക്കറ്റുകൾ വിൽപന നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചായപ്പൊടി വാങ്ങുമ്പോൾ 10 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന കൂപ്പണും ലഭിക്കുന്നതായിരുന്നു ബോച്ചെ ടീ ലക്കി ഡ്രോ. വിവിധയിടങ്ങളിൽ ഇതിനായി പ്രത്യേകം ഷോപ്പുകൾ തുടങ്ങുകയും പദ്ധതിക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു.

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരിലാണ് ലക്കി ഡ്രോ നടത്തി വന്നത്. ബോച്ചെയുടെ നേതൃത്വത്തിലുളള ഫിജി കാർട്ട് എന്ന കമ്പനി വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ബോച്ചെ ടീ പായ്‌ക്കറ്റുകളിൽ ഉളളത്. ചായപ്പൊടി കൂടാതെ മറ്റ് പ്രൊഡക്ടുകളും ഇതിലുണ്ട്. ഈ പായ്‌ക്കറ്റ് വാങ്ങുന്നവർക്ക് 30 കൂപ്പണുകൾ നൽകുന്നതാണ് ബോച്ചെ ടീ ലക്കി ഡ്രോ. ദിവസവും ഇതിന്റെ നറുക്കെടുപ്പ് നടക്കും. 100 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ദിവസേനയുളള സമ്മാനങ്ങൾ. 25 കോടി രൂപ ബമ്പർ സമ്മാനമായി നൽകുമെന്നും കമ്പനി പറയുന്നു.

ചായപ്പൊടി വില്പനയ്‌ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിന്റെ കൂടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്നുവെന്നാണ് എഫ്‌ഐറിൽ പറയുന്നത്. ദിനംപ്രതി നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്യുന്നതുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ലോട്ടറി വില്പന കുറയുന്നതിനാൽ സർക്കാരിന് നഷ്ടമുണ്ടാകുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. സംഭവത്തിൽ ലോട്ടറി ഡയറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്.

മിക്ക ജില്ലകളിലും ലക്കി ഡ്രോ ടിക്കറ്റുകൾ വിൽക്കാനായി ബോച്ചെ ടീ പായ്‌ക്കറ്റ് വിൽക്കുന്ന ഷോപ്പുകൾ തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ കൽപ്പറ്റയിൽ ഉൾപ്പെടെ ബോബി ചെമ്മണ്ണൂർ നേരിട്ടെത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

Tags: BOBY CHEMMANNUR
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies