ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചർച്ചകൾ സജീവം; നിർണായക പങ്കുവഹിക്കാൻ എംഎസ് ധോണി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചർച്ചകൾ സജീവം; നിർണായക പങ്കുവഹിക്കാൻ എംഎസ് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ കുറിച്ചാണ് ചർച്ച. ലോകകപ്പ് അവസാനിക്കുന്നതോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. പുതിയ പരിശീലകനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരാകും ആ സ്ഥാനത്തെത്തുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സ്റ്റീഫൻ ഫ്‌ളെമിംഗ്, ഗൗതം ഗംഭീർ, റിക്കി പോണ്ടിംഗ് എന്നിവരാണ് പറഞ്ഞു കേൾക്കപ്പെടുന്ന പേരുകൾ. മുഖ്യപരിശീലകനെ കണ്ടെത്തുന്നതിൽ എംഎസ് ധോണി നിർണായക പങ്കുവഹിക്കുമെന്നാണ് റിപ്പോർട്ട്.

ഐപിഎല്ലിൽ അഞ്ച് തവണ ചെന്നൈ സൂപ്പർ കിംഗ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച സ്റ്റീഫൻ ഫ്‌ളെമിംഗിനെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. താത്പര്യം പ്രകടിപ്പിക്കാത്ത ഫ്‌ളെമിംഗിനെ, ധോണിയിലൂടെ അനുനയിപ്പിക്കാനാണ് ശ്രമം. 2027 ഡിസംബർ 31 വരെയുള്ള കരാറിനോട് ഫ്‌ളെമിംഗ് താത്പര്യം പ്രകടിപ്പിക്കാത്തതാണ് ധോണിയെ ബിസിസിഐ കളത്തിലിറക്കാൻ കാരണമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ടി20യിൽ ലോകമെമ്പാടുമുള്ള ഫ്രാഞ്ചെെസികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ഫ്‌ളെമിംഗിന് ന്യൂസിലന്റിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടുന്നുണ്ട്. പരിശീലകൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം 10 മാസം ഉണ്ടാകണമെന്ന നിബന്ധനയുണ്ട്. അതാണ് ഫ്‌ളെമിംഗിനെ പിന്നോട്ട് വലിപ്പിക്കുന്നത്.

പരിശീലകനാകാൻ ഇല്ലെന്ന് ഇതുവരെയും ഫ്‌ളെമിംഗ് പറഞ്ഞിട്ടില്ല. 10 മാസം ടീമിനൊപ്പം നിൽക്കണമെന്ന കരാറാണ് അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നത്. സ്വാഭാവികമായ കാര്യം മാത്രമാണത്. മുഖ്യപരിശീലകനാകാൻ വിസമ്മതിച്ച രാഹുൽ ദ്രാവിഡിന്റെ തീരുമാനം മാറ്റിയത് സൗരവ് ഗാംഗുലിയാണ്. ധോണി സംസാരിക്കാൻ തയ്യാറായാൽ ഫ്‌ളെമിംഗിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

 

Tags:
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies