മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 05:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 4) മുതൽ ഓഗസ്റ്റ് 6 വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീരമേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഓരോ ദിവസത്തെയും കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേക മുന്നറിയിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 4 (04/08/2026)

സോമാലിയ–ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45–55 കിലോമീറ്റർ, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത.
തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലും 45–55 കിലോമീറ്റർ, ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത.
കന്യാകുമാരി പ്രദേശം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40–50 കിലോമീറ്റർ, ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത.

ഓഗസ്റ്റ് 5, 6 (05/08/2026 & 06/08/2026)

സോമാലിയ–ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45–55 കിലോമീറ്റർ, ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത.
ലക്ഷദ്വീപ് പ്രദേശം, കന്യാകുമാരി കടൽമേഖല, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40–50 കിലോമീറ്റർ, ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത.

ഓഗസ്റ്റ് 5 (05/08/2026)

കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 45–55 കിലോമീറ്റർ, ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത.

ഓഗസ്റ്റ് 6 (06/08/2026)

കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 45–55 കിലോമീറ്റർ, ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, മോശം കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നത് പൂർണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

Tags: Kerala Weather alertFishing Ban KeralaIMD Weather WarningStrong Wind Alert
ShareTweetSendShare

More News from this section

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയത്ത് വെള്ളക്കെട്ടിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; പ്ലാസ്റ്റിക് കയറിൽ കുടുങ്ങി ദാരുണാന്ത്യം

വെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം; ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ, നദികളിലെ മണ്ണ് നീക്കാനും നടപടി, പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies