പ്രിയദർശിനി വിവാദം; 'പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും' – മന്ത്രി സി.പി. ജോൺ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 05:54 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന പാഠമാണ് ഈ വിവാദത്തിലൂടെ പഠിച്ചതെന്നും, ഇനി കൂടുതൽ ജാഗ്രതയോടെയാകും സംസാരിക്കുകയെന്നും മന്ത്രി പറഞ്ഞു.

“പ്രസംഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം എന്ന കാര്യമാണ് ഞാൻ ഈ വിവാദത്തിലൂടെ പഠിച്ചത്. ഞാൻ തെറ്റായ പരാമർശമൊന്നും നടത്തിയിട്ടില്ല. പണ്ടത്തെപ്പോലെ കൂളായി പ്രസംഗിക്കരുത് എന്നൊരു പാഠമാണ് ഇതിൽനിന്ന് ലഭിച്ചത്. എല്ലാവരും ഞാൻ പറയുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതുകൊണ്ട് ഇനി കൂടുതൽ ശ്രദ്ധയോടെ സംസാരിക്കും,” മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദത്തിലായത്. പണം ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും, എന്നാൽ മക്കളെ സ്വകാര്യ സ്‌കൂളുകളിൽ ചേർക്കുന്നുവെന്നും, അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

വിവാദം ശക്തമായതോടെ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി വിശദീകരിച്ചു. തൊഴിലാളിവർഗത്തിന്റെ ആഗ്രഹങ്ങളും ജീവിത യാഥാർഥ്യങ്ങളും മനസ്സിലാക്കുന്നതിൽ താനടക്കമുള്ള രാഷ്‌ട്രീയ നേതൃത്വം പരാജയപ്പെട്ടുവെന്ന സ്വയം വിമർശനമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നത് അവരുടെ അവകാശമാണെന്നും, സർക്കാർ അത് തുടർന്നും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്‌ക്കുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് സാധാരണക്കാർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അതേസമയം, മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താലാണ് സ്വകാര്യ സ്‌കൂളുകളിൽ ചേർക്കുന്നതെന്നും അതാണ് തന്റെ പരാമർശത്തിന്റെ യഥാർത്ഥ അർത്ഥമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് സർക്കാർ ഒരു ഇഞ്ച് പോലും പിന്നോട്ടില്ലെന്നും മന്ത്രി സി.പി. ജോൺ ആവർത്തിച്ചു.

Tags: kerala politicsKerala Transport MinisterCP JohnPriyadarshini SchemeKSRTC News
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies