സിപിഎം കൗൺസിലറുടെ വാർഡിൽ റോഡ് ഇടിഞ്ഞു; റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോർട്ടർക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം സിഐടിയു നേതാവിന്റെ നേതൃത്വത്തിൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം കൗൺസിലറുടെ വാർഡിൽ റോഡ് ഇടിഞ്ഞു; റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോർട്ടർക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം സിഐടിയു നേതാവിന്റെ നേതൃത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 01:15 pm IST
FacebookTwitterWhatsAppTelegram

വഞ്ചിയൂർ: മഴക്കെടുതിയിൽ സിപിഎം കൗൺസിലറുടെ വാർഡിൽ റോഡ് ഇടിഞ്ഞുവീണത് റിപ്പോർട്ട് ചെയ്യാനെത്തിയ ജനംടിവി വാർത്താസംഘത്തിന് നേർക്ക് ഭീഷണിയും കയ്യേറ്റശ്രമവുമായി സിപിഎം ഗുണ്ടാസംഘം. വനിതാ റിപ്പോർട്ടറെ അധിക്ഷേപിച്ച സിപിഎം നേതാവ് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയ പ്രദേശവാസിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. മുൻ വാർഡ് കൗൺസിലർ കൂടിയായ സിപിഎം നേതാവ് വഞ്ചിയൂർ ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു കയ്യേറ്റ ശ്രമം.

വഞ്ചിയൂർ- പാറ്റൂർ ആമയിഴഞ്ചാൻ ഓടയുടെ കൈവരിയാണ് ഇടിഞ്ഞു വീണത്.  ജനം ടിവി തിരുവനന്തപുരം റിപ്പോർട്ടർ ശാലിനി, ക്യാമറാമാൻ വിവേക് എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കാൻ എത്തിയത്. ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നതിനിടെ വഞ്ചിയൂർ ബാബുവിന്റെ നേതൃത്വത്തിൽ സിപിഎം ഗുണ്ടകൾ തടയാൻ ശ്രമമിക്കുകയായിരുന്നു. ഈ വാർഡിലെ മുൻ കൗൺസിലർ കൂടിയാണ് സിപിഎം ഏരിയ കമ്മിറ്റിയംഗമായ വഞ്ചിയൂർ ബാബു. ഇയാളുടെ മകൾ ഗായത്രി ബാബുവാണ് നിലവിൽ വാർഡ് കൗൺസിലർ.

അഴുക്കുചാലിനോട് ചേർന്ന് കിടക്കുന്ന റോഡിൽ മതിലും റോഡിന്റെ ഒരു ഭാഗവും ഇടിഞ്ഞുപോകുകയായിരുന്നു. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും ഇതുവഴി സഞ്ചരിക്കാനാകില്ല. റോഡിന്റെ മുക്കാൽ ഭാഗവും പൂർണമായി ഇടിഞ്ഞ നിലയിലാണ്. പ്രദേശത്തെ നൂറുകണക്കിന് വീടുകളെ ബാധിക്കുന്ന വിഷയമായതിനാൽ രാവിലെ മുതൽ തന്നെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം റിപ്പോർട്ട് ചെയ്യാൻ ജനം ടിവി വാർത്താസംഘമെത്തിയത്.

ജനം ടിവിയോട് റോഡിന്റെ ശോച്യാവസ്ഥ വിവരിക്കുന്നതിനിടെയാണ് പ്രദേശവാസിയായ ഒരാളെ വഞ്ചിയൂർ ബാബു കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതിനൊപ്പം റിപ്പോർട്ടർ ശാലിനിയെയും ക്യാമറമാനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തിയത് മതിയെന്നും ക്യാമറ എടുത്തുകൊണ്ടുപോകാനും ആക്രോശിക്കുന്നുണ്ടായിരുന്നു.

തിരുവനന്തപുരം നഗരസഭയുടെ മുൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് വഞ്ചിയൂർ ബാബു. ഇയാളുടെ കാലാവധി കഴിഞ്ഞതോടെ മകളെ തെരഞ്ഞെടുപ്പിൽ നിർത്തി വിജയിപ്പിച്ചെടുക്കുകയായിരുന്നു. സിഐടിയു നേതാവ് കൂടിയാണ് ഇയാൾ.

സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്ക് എതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും നേതാക്കൾക്ക് എതിരെ നടപടിയെടുക്കാൻ സിപിഎം പാർട്ടി നേതൃത്വം തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags: CPM COUNCILORJanam TV Reporter
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies