പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയെങ്കിലും ആ കല്ലറ അവളെ കാത്തു കിടന്നു; 58 വർഷത്തിന് ശേഷം മടങ്ങിയെത്തിയ മകൾ; ജീവിതത്തിലെ അനുഭവം പങ്കുവെച്ച് ജോൺ മുണ്ടക്കയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയെങ്കിലും ആ കല്ലറ അവളെ കാത്തു കിടന്നു; 58 വർഷത്തിന് ശേഷം മടങ്ങിയെത്തിയ മകൾ; ജീവിതത്തിലെ അനുഭവം പങ്കുവെച്ച് ജോൺ മുണ്ടക്കയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 12:55 am IST
FacebookTwitterWhatsAppTelegram

ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് മാദ്ധ്യമപ്രവർത്തകനായിരുന്ന ജോൺ മുണ്ടക്കയം. ഭാര്യാപിതാവിന്റെ കല്ലറ 58 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കഥയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

മലേഷ്യയിലെ ക്‌ളാങിനടുത്ത് ‘കേറി’ ഐലൻഡിൽ റബർ എസ്റ്റേറ്റിലാണ് ഷീലയുടെ പിതാവ് സിഎം മാത്യൂസ് ജോലി ചെയ്തിരുന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് ഷീലയും സഹോദരനും അമ്മയ്‌ക്കൊപ്പം അവിടെ നിന്ന് കുമ്പനാട് ചുണ്ടമണ്ണിൽ കുടുംബവീട്ടിൽ മടങ്ങിയെത്തുകയായിരുന്നു.

1990 ൽ ഔദ്യോഗിക യാത്രയ്‌ക്കിടയിൽ താൻ മലേഷ്യ സന്ദർശിച്ചപ്പോൾ കല്ലറ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കാടുമൂടിയ നിലയിലായിരുന്നതിനാൽ കഴിഞ്ഞില്ല. കോവിഡ് കാലത്ത് കൂടുതൽ മൃതദേഹങ്ങൾ അടക്കേണ്ടി വന്നപ്പോൾ ശ്മശാനം വീണ്ടും വൃത്തിയാക്കിയതാണ് കല്ലറ കണ്ടെത്താൻ വഴിയൊരുക്കിയതെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലേഷ്യയിലെ ക്‌ളാങ്ങിൽ അമ്പത്തിയെട്ടു വർഷത്തിനു ശേഷം മടങ്ങിയെത്തിയ മകൾ അപ്പന്റെ കല്ലറയ്‌ക്ക് മുന്നിൽ മുട്ടുകുത്തി നിന്നു ‘മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. ആറാം വയസിൽ ക്വാലാലംപൂരിനടുത്തുള്ള ക്‌ളാങ്ങിലെ സെമിത്തേരിയിൽ പിതാവിന്റെ മൃതദേഹത്തിന് പിന്നാലെ നീങ്ങിയ ബാലിക അന്നത്തെ കണ്ണീരിൽ നനഞ്ഞ ഓർമ്മകളിൽ അതേ വഴിയിലൂടെ തന്നെ വീണ്ടും ആ സെമിത്തേരിക്കുന്നു കയറി.

1966 ൽ മരിച്ചടക്കിയവരുടെ കല്ലറകൾക്കിടയിൽ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയെങ്കിലും ആ കല്ലറ അവളെ കാത്തു കിടന്നു. കുരിശിൽ സിഎം മാത്യൂസ്: മരണം 1966 സെപ്റ്റബർ 9 എന്ന് എഴുതിയിരിക്കുന്നു. അതിന് മുകളിൽ ഒട്ടും മങ്ങലേൽക്കാതെ മാർബിളിൽ ആലേഖനം ചെയ്ത ബ്‌ളാക്ക് ആൻഡ് വൈറ്റ് ചിത്രവും.

1990 ൽ ഔദ്യോഗിക യാത്രയ്‌ക്കിടയിൽ ഞാൻ മലേഷ്യ സന്ദർശിച്ചപ്പോൾ കല്ലറ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കാടുമൂടിയ നിലയിലായിരുന്നതിനാൽ കഴിഞ്ഞില്ല. കോവിഡ് കാലത്ത് കൂടുതൽ മൃതദേഹങ്ങൾ അടക്കേണ്ടി വന്നപ്പോൾ ശ്മശാനം വീണ്ടും വൃത്തിയാക്കിയതാണ് കല്ലറ കണ്ടെത്താൻ വഴിയൊരുക്കിയത്.

കടലിനക്കരെ ഉറങ്ങുന്ന വല്യപ്പച്ചന്റെ കല്ലറ പുതുക്കി പണിയാനുമുള്ള തയ്യാറെടുപ്പിലാണ് കൊച്ചുമക്കൾ. ക്‌ളാങിനടുത്ത് ‘കേറി’ ഐലൻഡിൽ ഒരു റബർ എസ്റ്റേറ്റിലാണ് ഷീലയുടെ പിതാവ് സി.എം മാത്യൂസ് ജോലി ചെയ്തിരുന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് ഷീലയും സഹോദരനും അമ്മയ്‌ക്കാപ്പം ക്വാലാലംപൂരിനോടു വിട പറഞ്ഞു കുമ്പനാട് ചുണ്ടമണ്ണിൽ കുടുംബവീട്ടിൽ മടങ്ങിയെത്തുകയായിരുന്നു.

ക്‌ളാങ്ങിനു സമീപം ആറു വയസുവരെ ഷീല വളർന്ന കേറി ഐലൻഡിലും ഞങ്ങൾ പോയെങ്കിലും പണ്ടു താമസിച്ച വീട് കണ്ടെത്താനായില്ല. അന്ന് ഇന്ത്യക്കാരുടെ ഒരു സമൂഹം ക്‌ളാങ്ങിലും കേറി സായിപ്പ് ജീവിച്ച കേറി ഐലൻഡിലും ഉണ്ടായിരുന്നു. ആറു പതിറ്റാണ്ട് മാറിയപ്പോൾ കേറി ഐലൻഡിൽ എല്ലാം മാറി. പഴയ തലമുറയിൽ പെട്ട ഇന്ത്യക്കാർ ആരുമില്ല. റബർ തോട്ടം എണ്ണ പനംതോട്ടമായി. താമസിച്ച വീടും ഷീല ഒന്നാം ക്ലാസിൽ പഠിച്ച പ്രൈമറി സ്‌കൂളും പിതാവ് മാനേജരായി ജോലി ചെയ്ത റബർ ഫാക്ടറിയും എങ്ങോ പോയ്മറഞ്ഞു.

Tags: ജോൺ മുണ്ടക്കയംJohn Mundakkayam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies