ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ചൂടപ്പം പോലെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രവചനങ്ങളും നടക്കുകയാണ്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിനും അമേരിക്കൻ നിരീക്ഷകൻ ഇയാൻ ബ്രെമ്മറിനും ശേഷം പുത്തൻ പ്രവചനം നടത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് വിദഗ്ധനായ യോഗേന്ദ്ര യാദവ്.
ബിജെപി അവിസ്മരണീയമായ വിജയം കൈവരിക്കുമെന്നും തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയെ തകിടം മറിക്കുമെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസ് ചിലപ്പോൾ 100 സീറ്റ് കടന്നേക്കുമെന്നാണ് യാദവിന്റെ പ്രവചനം. കഴിഞ്ഞ തവണ 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.
देश में चुनाव और सामाजिक राजनीतिक विषयों की समझ रखने वालों में एक विश्वसनीय चेहरा @_YogendraYadav जी ने 2024 Lok Sabha elections का अपना “फ़ाइनल आकलन” साझा किया है।
योगेन्द्र जी के मुताबिक इन चुनावों में बीजेपी को 240-260 और एनडीए की साथी दलों को 35-45 सीटें मिल सकती हैं। मतलब… pic.twitter.com/B1E3NaBEKa
— Prashant Kishor (@PrashantKishor) May 24, 2024
275 മുതൽ 305 സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് യാദവിന്റെ അഭിപ്രായം. രാജ്യത്ത് സർക്കാരുണ്ടാക്കാൻ 271 സീറ്റുകളാണ് ആവശ്യം. നിലവിൽ ബിജെപിക്ക് 303 സീറ്റുകളും എൻഡിഎയ്ക്ക് 323 സീറ്റുകളുമുണ്ട്. ശിവസേന കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായി 18 സീറ്റ് നേടി. ഇപ്പോൾ സഖ്യത്തിനൊപ്പമില്ല. ഇനി ആരാണ് സർക്കാർ ഉണ്ടാക്കാൻ പോകുന്നതെന്ന് നിങ്ങൾക്ക് വിലയിരുത്താമെന്നാണ് യോഗേന്ദ്ര യാദവിന്റെ കണക്കുകളെ ഉദ്ധരിച്ച് അദ്ദേഹം എക്സിൽ കുറിച്ചത്.
240-നും 260-നും ഇടയിൽ സീറ്റുകൾ ബിജെപിയും സഖ്യകക്ഷികൾ ചേർന്ന് 34-നും 45-നും ഇടയിൽ സീറ്റുകളും നേടുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. അതായത്, 275 മുതൽ 305 സീറ്റ് വരെ എൻഡിഎയ്ക്ക് ലഭിക്കും. ഇതേ അഭിപ്രായം തന്നെയാണ് യാദവിനുമുള്ളത്.