സാമ്പത്തിക മാന്ദ്യം ലോകത്തെ വരിഞ്ഞുമുറുക്കുന്നു; എന്നാൽ ഇന്ത്യ തളരില്ലെന്ന് ഒരേ സ്വരത്തിൽ റേറ്റിം​ഗ് ഏജൻസികൾ; 'ലോകത്തിന്റെ സൂപ്പർ പവറായി' ഭാരതം
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

സാമ്പത്തിക മാന്ദ്യം ലോകത്തെ വരിഞ്ഞുമുറുക്കുന്നു; എന്നാൽ ഇന്ത്യ തളരില്ലെന്ന് ഒരേ സ്വരത്തിൽ റേറ്റിം​ഗ് ഏജൻസികൾ; ‘ലോകത്തിന്റെ സൂപ്പർ പവറായി’ ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

ആ​ഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ കു‌തിപ്പ് തുടരുമെന്ന് റിപ്പോർട്ട്. ആ​ഗോള പ്രശ്നങ്ങളിൽ ഇന്ത്യ തളരില്ലെന്നാണ് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്), ലോകബാങ്ക് തുടങ്ങിയവും പ്രമുഖ റേറ്റിം​ഗ് ഏജൻസികളും ഓരേ സ്വരത്തിൽ പറയുന്നത്.
‍

വർ‌ദ്ധിച്ചുവരുന്ന മധ്യേഷ്യൻ സംഘർഷങ്ങൾ, സാമ്പത്തി​ക സമ്മർദ്ദങ്ങൾ, പണപ്പെരുപ്പം, അന്താരാഷ്‌ട്ര വിപണിയിലെ മാന്ദ്യം എന്നിവ ആ​ഗോള വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആ​ഗോള തലത്തിൽ വൻ കടക്കെണിയാണ് നേരിടുന്നതെന്ന് ഐഎംഎഫിന്റെ ​ഗ്ലോബൽ ഡ‍െബിറ്റ് മോണിറ്റർ റിപ്പോർട്ടിൽ‌ പറയുന്നു. ആ​ഗോളതലത്തിലെ ജി‍ഡിപിയുടെ 238 ശതമാനത്തിലേറെയാണ് ആ​ഗോള കടം, അതായത് 235 ട്രില്യൺ ഡോളർ. ഇതിനിടെയിലാണ് ഇന്ത്യയെ വളർന്നുവരുന്ന മഹാശക്തിയായി അന്താരാഷ്‌ട്ര ഏജൻസികളും മുൻനിര റേറ്റിം​​ഗ് സ്ഥാപനങ്ങളും കാണുന്നത്.

ദീർഘകാലമായി കാത്തിരുന്ന സാമ്പത്തിക ഉയർച്ചയിലൂടെയാണ് ഭാരതം മുന്നേറുന്നതെന്നാണ് ഇന്ത്യയിലെ സെൻട്രൽ ബാങ്ക് പ്രതിമാസ അവലോകന റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നത്. ഭൗമരാഷ്‌ട്രീയ വെല്ലുവിളികൾക്കിടയിലും അതിവേ​ഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്നും റിപ്പോർട്ടിലുണ്ട്.

ഓർ​ഗനൈസേഷൻ ഫോർ കോ-ഓപ്പറേഷൻ ആൻ‍ഡ് ഡെവലപ്മെന്റ് (OECD) 2024-ൽ 3.1 ശതമാനമായും 2025-ൽ 3.2 ശതമാനവുമാണ് ആഗോള വളർച്ച പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്. ചൈന 4.9 ശതമാനവും ബ്രസീൽ 1.9 ശതമാനവും വളർച്ച കൈവരിക്കും. വികസിത സമ്പദ്‌വ്യവസ്ഥകളിൽ, യുഎസ്, യുകെ, യൂറോ മേഖലകളിലെ വളർച്ച യഥാക്രമം 2.6, 0.4, 0.7 ശതമാനം മാത്രമായിരിക്കും.

അടുത്തിടെ ഐഎംഎഫും ഇന്ത്യയുടെ വളർച്ചയെ പ്രശംസിച്ചിരുന്നു. ഏപ്രിലിലെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ വരും വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിക്കുന്നതിലേറെ ‌വളർച്ച കൈവരിക്കുമെന്ന് പറയുന്നു. ഇന്ത്യയിലെ ദാരിദ്ര്യം ക്രമാതീതമായി കുറയുന്നുവെന്ന് ആർബിഐയുടെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ‌ അഭൂതപൂർവ്വമായ കാഴ്ചയാണ് കൈവരിച്ചത്. ഇന്ത്യയുടെ ഊർജ്ജ മേഖല 100 ശതമാനം വൈദ്യുതീകരണം കൈവരിച്ചു. പുനരുപയോഗ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറി. ഹരിത ഹൈഡ്രജൻ ഊർജ്ജ ​ഗവേഷണങ്ങളും ശക്തി പ്രാപിച്ച് മുന്നേറുന്നു. മേഖലയിലെ നിക്ഷേപത്തിന് നിരവധി പദ്ധതികളാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. ഇന്ത്യയുടെ ​ഗതാ​ഗത മേഖലയും അതിവേഗം വളർന്നു. 2023 ഡിസംബറിലെ കണക്കുകൾ പ്രകാരം, ഇന്ത്യയ്‌ക്ക് ഏകദേശം 66.71 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ പാതയാണ് ഭാരതത്തിന്റേത്.

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ലോകരാജ്യങ്ങളിലേക്ക് വരെ കടൽ കടന്നെത്തിയതിന് നാം സാക്ഷ്യം വഹിച്ചു. ഫ്രാൻസ്, യുഎഇ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ സാമ്പത്തിക ഇടപാടുകൾക്കായി ഇന്ത്യയുടെ യുപിഐ സ്വീകരിച്ചു. ഇതിന് പുറമേ ലോകത്തിന്റെ ഡിജിറ്റൽ പവർഹൗസായി മാറുകയാണ്. ബ്രോഡ്ബാൻഡ് കണക്ടിവിറ്റി രാജ്യത്തെ 93 ശതമാനത്തിലധികം ഗ്രാമങ്ങളിലും എത്തിച്ചു. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ചെറുകിട ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കുന്നു.

വ്യാപാരരംഗത്ത്, അന്താരാഷ്‌ട്ര വ്യാപാരത്തിൽ മാന്ദ്യമുണ്ടായിട്ടും ഇന്ത്യയുടെ കയറ്റുമതി 778 ബില്യൺ ഡോളറിന്റെ എക്കാലത്തെയും ഉയർന്ന കയറ്റുമതി അടയാളപ്പെടുത്തി. ആഗോളതലത്തിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏഴാമത്തെ വലിയ രാജ്യമായും വികസ്വര രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ ഇന്ത്യ.

Tags: India's growth
Share
Tweet
SendShare

More News from this section

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies