ആലപ്പുഴ ; കനത്ത മഴ ആലപ്പുഴ ജില്ലയിൽ പലയിടത്തും നാശം വിതച്ചു . വിവിധ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണുണ്ടായത് . കനത്ത മഴയിൽ ഒറ്റപ്പെട്ട അമ്മമാർക്ക് രക്ഷയായി സേവാഭാരതി പ്രവർത്തകർ എത്തിയത് ആശ്വാസമായി .
കണ്ടല്ലൂർ പുതിയവിള വടക്ക് കനത്ത മഴയെ തുടർന്നുണ്ടായ കെടുതിയിൽ അകപ്പെട്ട അമ്മമാരെയാണ് കണ്ടല്ലൂർ സേവാഭാരതി പ്രവർത്തകർ രക്ഷപെടുത്തിയത് . അമ്മമാരെ സ്ട്രക്ചറിൽ കിടത്തി ചുമന്നാണ് ആംബുലൻസിൽ എത്തിച്ചത് . ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് . കണ്ടല്ലൂരിൽ പഞ്ചായത്തിൽ രൂക്ഷമായ മഴക്കെടുതികൾ ആണ് ഈ കഴിഞ്ഞ മൂന്നുദിവസത്തെ മഴയിൽ ഉണ്ടായിട്ടുള്ളത്.
2018 ലെ പ്രളയത്തിലും വെള്ളക്കെട്ടുണ്ടാകാത്തയിടങ്ങൾ പോലും വെള്ളക്കെട്ടിലായി. ചെറുതോടുകളിലൂടെ വെള്ളം ഒഴുകിമാറാഞ്ഞതിനെത്തുടർന്നു വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.360 കുടുംബങ്ങളിൽ നിന്നായി 971 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.