വംശനാശം നേരിട്ടാൽ തരി പോലുമുണ്ടാകില്ല; ഈനാംപേച്ചിക്കൊപ്പം മരപ്പട്ടിയും ആവിയാകുമോ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വംശനാശം നേരിട്ടാൽ തരി പോലുമുണ്ടാകില്ല; ഈനാംപേച്ചിക്കൊപ്പം മരപ്പട്ടിയും ആവിയാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്ന ചൊല്ല് ഒരിക്കലെങ്കിലും പറയാത്തവരോ കേൾക്കാത്തവരോ കാണില്ല. വളരെ പ്രത്യേകതയേറിയ ജീവിയാണ് ഈനാംപേച്ചി.

ഇന്ന് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിലൊന്നാണ് ഈനാംപേച്ചി. കരിഞ്ചന്തയിൽ ഏറ്റവും അധികം വിലയുള്ള ജീവി ആയതുകൊണ്ട് തന്നെ വന്യജീവി കള്ളക്കടത്ത് സംഘങ്ങളുടെ പ്രധാന ഇരയാണ് ഇവ. പ്രതിവർഷം ലക്ഷക്കണക്കിന് ഈാനംപേച്ചികളെയാണ് കൊന്നൊടുക്കുന്നത്. ഇതാണ് വംശനാശ ഭീഷണിയിലേക്ക് നയിച്ചതും.

ആഫ്രിക്കയിലും ഏഷ്യയിലുമായി ഏകദേശം എട്ടിനം ഈനാംപേച്ചികളാണുള്ളത്. ഇവയിൽ ഒട്ടുമിക്കതും റെഡ് ഡേറ്റാ ലിസ്റ്റിൽ കയറിപ്പറ്റിയവയാണ്. വലിപ്പത്തിനനുസരിച്ച് ഒന്നരക്കിലോ മുതൽ 33 കിലോ വരെ ഇവയ്‌ക്ക് തൂക്കമുണ്ട്. പുറത്തുള്ള കെരാറ്റിൻ ശൽക്കങ്ങളാണ് ഇവയുടെ രക്ഷാകവചം. സ്വയംപ്രതിരോധത്തിനായി ശൽക്കങ്ങൾ കൊണ്ട് പന്തുപോലെ ചുരുളുന്നതാണ് ഇവയുടെ തന്ത്രം.

മുൻകാലിലെ നഖങ്ങൾ കൊണ്ട് ഭക്ഷിക്കുന്ന ഇവയുടെ പ്രധാന ആഹാരം ഉറുമ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ ഉറുമ്പുതീനി എന്നും ഇതിനെ വിളിക്കുന്നു. ഇവയ്‌ക്ക് പല്ലുകൾ ഇല്ലെങ്കിലും ദഹനത്തിന് സഹായിക്കുന്ന മസിലുകൾ വയറ്റിലുണ്ട്. അടിവയറും കാലിന്റെ ഉൾഭാ​ഗവും ഒഴികെയുള്ള ഭാ​ഗങ്ങളെല്ലാം ശൽക്കങ്ങൾ കൊണ്ട് മൂടിയിട്ടുണ്ട്. 160 മുതൽ 200 വരെ ശൽക്കങ്ങളാണ് ഈനാംപേച്ചിയിൽ കണ്ടുവരുന്നത്. ഇതിൽ 46 ശതമാനത്തോളവും ഇതിന്റെ വാലിലാണ് കാണപ്പെടുന്നത്.

ഈനാംപേച്ചിയുടെ കണ്ണുകൾ ചെറുതായതിനാൽ ഇവയ്‌ക്ക് കാഴ്ചശക്തിയും കുറവാണ്. എന്നാൽ അപാര കേൾവി ശക്തിയാണ്. പൊതുവേ രാത്രി മാത്രം പുറത്തിറങ്ങുന്ന ഇവയുടെ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി കൊല്ലുന്നതാണ് വേട്ടക്കാർ ചെയ്യുന്നത്. ആഫ്രിക്കയിലാണ് ഏറ്റവുമധികം ഈനാംപേച്ചിയെ കണ്ടുവരുന്നത്. വിയറ്റ്നാം, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയ്‌ക്ക് ആവശ്യ‌ക്കാറെയും. രാജ്യാന്തര തലത്തിൽ വിൽപനയ്‌ക്ക് നിരോധനമുണ്ടെങ്കിലും ലക്ഷങ്ങളാണ് ഇവയുടെ ശൽക്കങ്ങൾക്ക് വില.

Tags: pangolinIndian pangolin
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies